വിമാനത്താവള സ്ഥലമേറ്റെടുപ്പ്; ഹിയറിങ് ബഹിഷ്‌കരിച്ച് ഭൂവുടമകൾ

വിമാനത്താവള സ്ഥലമേറ്റെടുപ്പ്; ഹിയറിങ് ബഹിഷ്‌കരിച്ച് ഭൂവുടമകൾ
വിമാനത്താവള സ്ഥലമേറ്റെടുപ്പ്; ഹിയറിങ് ബഹിഷ്‌കരിച്ച് ഭൂവുടമകൾ
Share  
2026 Feb 06, 07:35 AM

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് ബഹിഷ്‌കരിച്ച് ഭൂവുടമകൾ. വീട് നഷ്ടപ്പെടുന്നവർക്ക് 2008-ലുള്ള നഷ്ടപരിഹാര പാക്കേജിൽനിന്ന് പിന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നത്. പകരം, ഭൂവുടമകൾ കളക്‌ടർക്ക് നിവേദനം നൽകി.


പുനരധിവാസത്തിനുള്ള കരട് പദ്ധതി അന്തിമമാക്കുന്നതിനാണ് കീഴല്ലൂർ പഞ്ചായത്ത് ഓഫീസിൽ രണ്ടുദിവസത്തെ ഹിയറിങ് നടത്തുന്നത്. കീഴല്ലൂർ, കാനാട് ദേശങ്ങളിലെ വീട് നഷ്ട്‌ടപ്പെടുന്ന 80-ഓളം പേരെയാണ് വ്യാഴാഴ്ച‌ ഹിയറിങ്ങിന് വിളിച്ചത്.


ഡെപ്യൂട്ടി കളക്ട‌ർ (എൽ.എ.) എ.കെ.അനീഷിന്റെ നേതൃത്വത്തിൽ യോഗം തുടങ്ങിയപ്പോൾ സഹകരിക്കില്ലെന്നും രേഖകൾ ഹാജരാക്കില്ലെന്നും ഭൂവുടമ കർമസമിതി ഭാരവാഹികൾ അറിയിച്ചു.


ഹിയറിങ്ങ് നടന്നില്ലെങ്കിൽ സ്ഥലമേറ്റെടുപ്പ് നടപടി നിലയ്ക്കുമെന്നും ആദ്യം മുതലുള്ള നടപടിക്രമങ്ങൾ വീണ്ടും തുടങ്ങേണ്ടിവരുമെന്നും ഡെപ്യൂട്ടി കളക്‌ടർ പറഞ്ഞു.


എന്നാൽ, 2008-ലെ പാക്കേജ് പ്രകാരം നഷ്ട‌പരിഹാരം ലഭ്യമാക്കാതെ സ്ഥലമേറ്റെടുപ്പുമായി സഹകരിക്കില്ലെന്ന് ഭൂവുടമകൾ വ്യക്തമാക്കി.


കുടിയൊഴിപ്പിക്കുന്ന 159 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി വീതം നൽകുന്നതിന് കൂടാളി, കീഴല്ലൂർ വില്ലേജുകളിലായി 36.18 ഏക്കർ സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.


എന്നാൽ, നിലവിൽ വീട് നഷ്‌ടപ്പെടുന്നവർക്ക് 9.6 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭൂമിയുടെ വില വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ ഈ തുക കൊണ്ട് പുനരധിവാസത്തിനുള്ള സ്ഥലം ലഭിക്കില്ലെന്ന് ഭൂവുടമകൾ പറയുന്നു.


കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമിയോ 25 ലക്ഷം രൂപയോ അനുവദിക്കുക, വീടുകളുടെയും നിർമിതികളുടെയും കാലപ്പഴക്കം കണക്കാക്കാതെ പി.ഡബ്ല്യു.ഡി. നിരക്ക് പ്രകാരം വില കണക്കാക്കുക. പാക്കേജ് പ്രകാരം കെട്ടിടങ്ങളുടെ ഉപയോഗയോഗ്യമായ സാധനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർമസമിതി ഉന്നയിച്ചത്.


ഭൂവുടമകൾക്ക് ഉചിതമായ നഷ്ട്‌ടപരിഹാര പാക്കേജ് അനുവദിച്ച് ഉടൻ സ്ഥലമെടുപ്പ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കീഴല്ലൂർ പഞ്ചായത്ത് ഭരണസമിതിയും അധികൃതർക്ക് നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ, കർമസമിതി ഭാരവാഹികളായ പി.കെ.ചന്ദ്രൻ, പി.സി. വിനോദ് തുടങ്ങിയവർ സംസാരിച്ചു. സ്പെഷ്യൽ തഹസിൽദാർ(എൽ.എ.) വി. ഷിനു, ജൂനിയർ സൂപ്രണ്ട് കെ. ഷാനി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.വിമാനത്താവളത്തിൻ്റെ റൺവേ 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിനാണ് കാനാട്, കോളിപ്പാലം മേഖലയിൽ 245 ഏക്കർ ഭൂമിയാണ്' ഏറ്റെടുക്കുന്നത്. 2017-ലാണ് ഇതിനായി വിജ്ഞാപനം ഇറക്കിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പിനുള്ള തുടർനടപടികൾ ഇല്ലാതെ വന്നതോടെ സ്ഥലം വിൽക്കാനോ കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കഴിയാതെ ഭൂവുടമകൾ ദുരിതത്തിലായി. മേഖലയിലെ പല വീടുകളും നശിച്ചു.


പലരും ബാങ്ക് ജപ്‌തിഭീഷണിയിലും കടക്കെണിയിലുമാണ്. ഇതേത്തുടർന്ന് വൻതോതിൽ പ്രതിഷേധവും സമരങ്ങളും നടന്നിരുന്നു. വിമാനത്താവളത്തിൻ്റെ ആദ്യഘട്ടങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് ലഭ്യമായിരുന്നു.


ഒരേ ആവശ്യത്തിനുള്ള സ്ഥലമേറ്റെടുപ്പിന് രണ്ടുതരം മാനദണ്ഡം വെക്കുന്നത് അനീതിയാണ് ഭൂവുടമകൾ ചൂണ്ടിക്കാട്ടുന്നു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI