വന്യമൃഗങ്ങൾക്ക് ദാഹനീർ: കുളങ്ങളുടെയും നീരുറവകളുടെയും നവീകരണം തുടങ്ങി

വന്യമൃഗങ്ങൾക്ക് ദാഹനീർ: കുളങ്ങളുടെയും നീരുറവകളുടെയും നവീകരണം തുടങ്ങി
വന്യമൃഗങ്ങൾക്ക് ദാഹനീർ: കുളങ്ങളുടെയും നീരുറവകളുടെയും നവീകരണം തുടങ്ങി
Share  
2026 Feb 06, 07:33 AM

ഇരിട്ടി : വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' പദ്ധതിയുടെ ഭാഗമായി വനംവകുപ്പിൻ്റെ നേതൃത്വത്തിൽ വന്യമൃഗസങ്കേതത്തിനുള്ളിലെ ചെറു നീരുറവകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണം തുടങ്ങി. വേനൽക്കാലങ്ങളിൽ വനത്തിനുള്ളിൽ വെള്ളത്തിന് രൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്. ഭക്ഷണവും വെള്ളവും തേടിയാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. വനംവകുപ്പ് കൊട്ടിയൂർ റെയ്‌ഞ്ച് കീഴ്‌പള്ളി സെക്ഷൻ പരിധിയിലെ കുളം നവീകരിച്ചു. പരിപ്പുത്തോടു ഭാഗത്തെ കുളമാണ് നവീകരിച്ചത്. കുളത്തിലെ ചെളിയും പായലും നീക്കംചെയ്‌ത് സ്വാഭാവിക ഉറവകൾ നിലനിർത്തിക്കൊണ്ടാണ് നവീകരണം. വരുംദിവസങ്ങളിൽ ആറളം മേഖലയിലെയും നവീകരണം തുടങ്ങും.


ആറളത്ത് വേനൽക്കാലത്ത് കൂടുതലായുള്ളത് ഇലപൊഴിയും കാടുകളാണ്. ഇതുകാരണം ഇലകൾ പൊഴിഞ്ഞ്' നീരുറവകളിൽനിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നതിനും മറ്റും തടസ്സമാകുന്നു. വിത്ത് ബോൾ പദ്ധതി ഇവിടെ നേരത്തേ നടപ്പാക്കിയിരുന്നു. പലതരം സസ്യങ്ങളുടെ വിത്തുകൾ പന്ത് രൂപത്തിലാക്കി വനത്തിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്ന രീതിയാണിത്. തുടർപ്രവർത്തനം എന്ന നിലയിലാണ് വനത്തിനുള്ളിൽ കുടിവെള്ളം ഉറപ്പാക്കുന്ന നടപടികളും ആരംഭിച്ചിരിക്കുന്നത്. വന്യമൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് കൊട്ടിയൂർ റെയിഞ്ചർ നിതിൻരാജ് JOSTOTON

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI