കുണ്ടംകുഴി വലിയപാറയിൽ നിർമിച്ച സാവിത്രിബായി ഫുലെ ഗവ. ആശ്രമം സ്‌കൂൾ കെട്ടിടം വെള്ളിയാഴ്ച്‌ച രാവിലെ 10.30-ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി വലിയപാറയിൽ കുട്ടിപ്പാറ റോഡിന് അഭിമുഖമായാണ് കെട്ടിടം.
പത്തേക്കറിലാണ് ആധുനികസൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്. പ്ലസ് ടു വരെയുള്ള അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഭക്ഷണശാല, ഹോസ്റ്റൽ, ചുറ്റുമതിൽ തുടങ്ങിയവ നിർമിക്കുന്നതിന് 31.81 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ ഏഴര കോടി രൂപ ചെലവിൽ ഹൈസ്കൂൾവരെയുള്ള അക്കാദമിക് ബ്ലോക്ക് കെട്ടിടമാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
25,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഇരുനിലകെട്ടിടമാണ്. മുകളിലും താഴെയുമായി 20 മുറികളാണുള്ളത്. ഓഫീസ്, സന്ദർശകമുറി, ലാബ് ഉൾപ്പെടെയുള്ളവ താഴെയും ക്ലാസ് മുറികൾ മുകളിലത്തെ നിലയിലുമാണ് നിർമിച്ചിരിക്കുന്നത്.
2023 നവംബറിലാണ് സ്കൂൾകെട്ടിടം നിർമാണപ്രവൃത്തി തുടങ്ങിയത്. എതിർത്തോട് മീത്തൽ ബിൽഡേഴ്സാണ് നിർമാണകരാർ ഏറ്റെടുത്തത്.
വലിയപാറയിൽ നിർമാണം പുരോഗമിക്കുന്ന കെഎസ്ഇബി കുറ്റിക്കോൽ സെക്ഷൻ 110 കെവി സബ്സ്റ്റേഷൻ പ്രസരണകേന്ദ്രത്തിന് എതിർവശത്ത് റോഡിന് മറുഭാഗത്തായാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്.
സ്‌കൂൾ പട്ടികവിഭാഗം വിദ്യാർഥികൾക്ക്
പട്ടികവിഭാഗം വിദ്യാർഥികൾക്കാണ് ആശ്രമം സ്കൂൾ. വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. കുണ്ടംകുഴി ടൗണിൽ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ഇതുവരെ പ്രവർത്തിച്ചിരുന്നത്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ആശ്രമം സ്‌കൂളിലുള്ളത്. ഒരു ക്ലാസിലേക്ക് പരമാവധി 35 വിദ്യാർഥികൾക്കാണ് പ്രവേശനം. കൊറഗ, മാവില, മലവേട്ടുവ, മറാത്തി വിഭാഗങ്ങളിൽപ്പെട്ടവർ വിദ്യാർഥികളായുണ്ട്. അടുത്ത അധ്യായനവർഷമാണ് ആദ്യമായി ഇവിടെനിന്ന് പത്താം ക്ലാസ് ബാച്ച് പുറത്തിറങ്ങുക.
2017-ലാണ് പ്രവർത്തനം തുടങ്ങിയത്. അന്ന് പ്രവേശനം നേടിയ 12 വിദ്യാർഥികൾ നിലവിൽ ഒൻപതാം ക്ലാസിലാണ്. ഒന്നുമുതൽ ഒൻപത് ക്ലാസുകളിലായി 234 വിദ്യാർഥികളുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











