ചോമ്പാല: സ്ഥലത്തെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരന്റെ നാലാം ചരമവാർഷികം അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോമ്പാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ ബന്ധുമിത്രാദികളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.കെ. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും തുടർന്ന് സാമൂഹിക രംഗത്തും കുമാരൻ നൽകിയ നിസ്തുലമായ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ.പി. വിജയൻ, പി.കെ. കോയ, ടി.സി. രാമചന്ദ്രൻ, ജയപ്രദീഷ്, ദിവാകരൻ ചോമ്പാല, സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. പരേതന്റെ സ്മരണാർത്ഥം പുഷ്പാർച്ചനയും പ്രത്യേക പ്രാർത്ഥനകളും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











