സിയാലിലെ ശബരിമല ഇടത്താവളം ഉപയോഗപ്പെടുത്തിയത് 11,000 തീർഥാടകർ

സിയാലിലെ ശബരിമല ഇടത്താവളം ഉപയോഗപ്പെടുത്തിയത് 11,000 തീർഥാടകർ
സിയാലിലെ ശബരിമല ഇടത്താവളം ഉപയോഗപ്പെടുത്തിയത് 11,000 തീർഥാടകർ
Share  
2026 Feb 05, 08:36 AM

നെടുമ്പാശ്ശേരി: ശബരിമല തീർഥാടകർക്കായി സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000 പേർ. ദർശനത്തിനായി വിമാനമാർഗം കൊച്ചിയിലെത്തിയ തീർഥാടകരാണ് സിയാൽ പ്രത്യേകം ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.


തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുറമേ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും സൗകര്യം ഉപയോഗപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത്താവളമൊരുക്കിയത്.


ആഭ്യന്തര ആഗമന ടെർമിനലിനുസമീപമുള്ള പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് 5,000 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരുന്നത്. ഇടത്താവളത്തിനുള്ളിൽതന്നെ ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫുഡ് കൗണ്ടർ, പ്രീ-പെയ്ഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹെൽപ്പ് ഡെസ്ക് എന്നിവ ഒരുക്കിയിരുന്നു. ഇതിനുപുറമേ കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുന്ന 0484 എയ്റോ ലോഞ്ച് സംവിധാനവും തീർഥാടകർ വലിയതോതിൽ ഉപയോഗപ്പെടുത്തി.


ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് നിത്യേന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസും ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് ചാർട്ടേഡ് ബസ് സർവീസും അനുവദിച്ചിരുന്നു. ഡിസംബർ മാസത്തിൽ രാജ്യത്താകമാനം വിമാന സർവീസുകൾ പ്രതിസന്ധിനേരിട്ട സാഹചര്യത്തിൽ സിയാലിലെ ശബരിമല ഇടത്താവളം ഏറെ സഹായകരമായിരുന്നതായി തീർഥാടകർ പറഞ്ഞു.


MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI