നെല്ലിയാമ്പതി : ഗവ. ഓറഞ്ച് ഫാമിൽ കാർഷിക പ്രദർശനവും, വിൽപ്പനയും, സെമിനാറുകളും, മത്സരങ്ങളുമായി അഗ്രി ഹോർട്ടി ടൂറിസം മേള 'നാച്ചുറ-26 വ്യാഴാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് കാർഷിക പ്രദർശന വിൽപ്പന സ്റ്റാളുകൾ ജില്ലാ കളക്‌ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് പഴം, പച്ചക്കറി രൂപനിർമാണ കരകൗശല-പുഷ്‌പാലങ്കാര മത്സരവും നടക്കും. 4.30-ന് കലാപരിപാടികൾ നടക്കും.
വെള്ളിയാഴ്ച്‌ച 10-ന് മേളയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ചിത്രരചനാ മത്സരവും, ഉച്ചയ്ക്ക് രണ്ടിന് 'നെല്ലിയാമ്പതി കാർഷിക ടൂറിസവും സാധ്യതകളും പ്രതീക്ഷകളും' എന്ന വിഷയത്തിൽ സെമിനാറും, അഞ്ചുമണിയ്ക്ക് കലാപരിപാടിയും ഉണ്ടാകും.
ഓറഞ്ച് ഫാമിലെ കൃഷിരീതികൾ നേരിട്ടറിയാനും, പഠിക്കാനും മേളയിലൂടെ അവസരം ലഭിക്കും. ശീതകാല പച്ചക്കറിക്കൃഷി, ഓറഞ്ച്, സ്ട്രോബറി, പാഷൻഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട്, ഓർക്കിഡ്, കാക്റ്റസ്, അലങ്കാരക്കൃഷി, മാതൃക കൃഷിത്തോട്ടം എന്നിവ കാണുന്നതിനും ഫാമിൽ ഉണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ, ഫലപുഷ്‌പ തൈകൾ എന്നിവ വാങ്ങാനും കഴിയും. എട്ടു മുതൽ വൈകീട്ട് ആറു മണിവരെയാണ് പ്രവേശനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











