ഫറോക്ക് : ചുങ്കത്ത് നിർമാണം പൂർത്തിയായ മിനി സിവിൽസ്റ്റേഷൻ ഫെബ്രുവരി 14-ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദേശീയപാത ഫറോക്ക് ചുങ്കത്ത് പഴയ ചെക്ക് പോസ്റ്റ് നിന്നിടത്തെ ഇരുപത്തിരണ്ട് സെന്റ് ഭൂമിയിലാണ് മിനി സിവിൽസ്റ്റേഷന്റെ കെട്ടിടം നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറിനു പുറമേ മൂന്ന് നിലകളിലുള്ള കെട്ടിടസമുച്ചയമാണ് മിനി സിവിൽസ്റ്റേഷനായി നിർമിച്ചത്. പത്തുകോടി രൂപയിൽ 15,000 സ്ക്വയർ ഫീറ്റിലാണ് നിർമാണം നടന്നത്.
സബ് ട്രഷറിയും വില്ലേജ് ഒഫീസുമാണ് താഴത്തെ നിലയിൽ ഉണ്ടാവുക. ഒന്നാമത്തെ നിലയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നിയമവകുപ്പ് കൈകാര്യങ്ങൾക്കായിട്ടുള്ള മുറികളും രണ്ടാമത്തെ നിലയിൽ ജി.എസ്.ടി. ഓഫിസും മൂന്നാമത്തെ നിലയിൽ ലേബർ ഓഫീസും വിശാലമായ ഹാളുമാണ് സജ്ജികരിച്ചിരിക്കുന്നത്. സെൽമക്ക് എൻജിനിയറിങ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് നിർമാണച്ചുമതലയുള്ളത്.
കെട്ടിട നിർമാണം പൂർത്തിയാവുന്നതോടെ ചാലിയാറിനുസമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്രഷറിയും ഫറോക്ക് നഗരസഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസും ചന്തയിലെ എ.ഇ.ഒ. ഓഫിസും പുതിയകെട്ടിട സമുച്ചയത്തിലേയ്ക്ക് മാറും. 2024 മാർച്ച് 12-നാണ് മന്ത്രി മുഹമ്മദ് റിയാസ് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിട്ടത്. മണ്ഡലത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
സംഘാടകസമിതി രൂപവത്‌കരണം
ഫറോക്ക് : ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന സംഘാടകസമിതി യോഗത്തിൽ ഡിവിഷൻ കൗൺസിലർ കെ.സി. ശ്രീധരൻ അധ്യക്ഷനായി. ബേപ്പൂർ മണ്ഡലം ഡിവലപ്മെന്റ് മിഷൻ ഡയറക്‌ടർ ടി. രാധാഗോപി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഇ.കെ. താഹിറ, സബിത മൻസൂർ, എം. മൊയ്‌തീൻ കോയ, ജി.എസ്.ടി, ജോ, കമ്മിഷണർ കെ. പ്രദീപ്, പ്രകാശ കറുത്തേടത്ത്, എക്സിക്യൂട്ടീവ് എൻജിനിയർ എൻ. ശ്രീജയൻ, സി. ഷിജു തുടങ്ങിയവർ സംസാരിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനായും സി. ചന്ദ്രിക, കല്ലട എം.കെ. മുഹമ്മദലി, അഞ്ജിത ഷനൂബ്, വി.എസ്. അജിത, ഒ. ഭക്തവത്സലൻ, കെ. രാജീവ്, സി. സന്ദേശ്, കെ.പി. ഷബീറലി, വി. മിഥുഷ, എന്നിവർ വൈസ് ചെയർമാനായും എൻ. ശ്രീജയൻ ജനറൽ കൺവീനറായും ടി. രാധാഗോപി കൺവീനറായും സി. ഷിജു, കെ. തസ‌്വീർ ഹസ്സൻ, ശശിധരൻ നാരങ്ങയിൽ, കെ.കെ. ആലിക്കുട്ടി, മുരളി മുണ്ടെങ്ങാട്ട്, കെ. ബീരാൻകുട്ടി, ബഷീർ പാണ്ടികശാല, സി. ബാസിത്ത്, സുൽഫിക്കറലി, പി. ബൈജു, വിനോദ് പറന്നാട്ടിൽ എന്നിവർ ജോ. കൺവീനർമാരായുമുള്ള 501 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











