കക്കയം : കക്കയം ഡാം സൈറ്റ് മേഖലയിൽ കെ.എസ്.ഇ.ബി.ക്കുകീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. ടൂറിസം കേന്ദ്രത്തിൽ രണ്ട് സ്‌പീഡ് ബോട്ട് ഉള്ളതിൽ ഒരു സ്‌പീഡ് ബോട്ട് അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ട് ആഴ്ചകൾകഴിഞ്ഞിരുന്നു. ഇതോടെ കിലോമീറ്ററുകൾതാണ്ടി ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്ന സാഹചര്യമായിരുന്നു.
അടിസ്ഥാനസൗകര്യങ്ങൾപോലും യാഥാർഥ്യമാവാത്ത ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ആകെയുള്ള ആശ്രയമായിരുന്നു ഡാം റിസർവോയറിലൂടെയുള്ള സ്പീഡ് ബോട്ട് സർവീസ്. വിനോദസഞ്ചാരികൾ നേരിടുന്ന പ്രയാസത്തെക്കുറിച്ചും. ഒരുമാസത്തോളമായി ബോട്ട് സർവീസ് നിർത്തിയതോടെ ഹൈഡൽ ടൂറിസം വൻസാമ്പത്തികനഷ്‌ടം നേരിടുന്നതിനെക്കുറിച്ചും 'മാതൃഭൂമി' റിപ്പോർട്ടുചെയ്തിരുന്നു. കക്കയം ഹൈഡൽ ടൂറിസം അധികൃതരുടെ ഇടപെടലിനെത്തുടർന്നാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











