കുട്ടിപ്പോലീസിനൊപ്പം വിദ്യാലയങ്ങളിൽ ഇനി കുട്ടിഡോക്ടർമാരും

കുട്ടിപ്പോലീസിനൊപ്പം വിദ്യാലയങ്ങളിൽ ഇനി കുട്ടിഡോക്ടർമാരും
കുട്ടിപ്പോലീസിനൊപ്പം വിദ്യാലയങ്ങളിൽ ഇനി കുട്ടിഡോക്ടർമാരും
Share  
2026 Feb 05, 08:12 AM

ചെറുവത്തൂർ : കുട്ടിപ്പോലീസുകാർക്കൊപ്പം വിദ്യാലയങ്ങളിൽ ഇനി വെളുത്ത കോട്ടണിഞ്ഞ കുട്ടിഡോക്ടർമാരുമുണ്ടാകും. ഇതിനായി വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ പരിശീലനം തുടങ്ങി. എട്ടാംതരത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ആരോഗ്യകേരളം കൗമാര ആരോഗ്യ പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്. രാഷ്ട്രീയകിഷോർ സ്വാസ്ഥ്യകാര്യക്രമം പീർ എജുക്കേറ്റേഴ്‌സ് ബ്ലോക്ക് തല പരിശീലന പരിപാടി ചെറുവത്തൂർ കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് നടക്കുന്നത്.


'ഞാനും എന്റെ കൂട്ടുകാരും' എന്ന പേരിട്ട പരിശീലനത്തിൽ വളർച്ച, ആരോഗ്യവും ആനന്ദവും, ആരോഗ്യകരമായ ശീലങ്ങൾക്ക് ആരോഗ്യമുള്ള മനസ്സ്, പ്രജനന ലൈംഗിക ആരോഗ്യം കൗമാരത്തിൽ, അതിക്രമങ്ങളോടുള്ള പ്രതിരോധം, എൻ്റെ അവകാശങ്ങളും അർഹതകളും ആരോഗ്യവും പരിസരവും തുടങ്ങി എട്ട് വിഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. അഭിഭാഷകർ, പോലീസ്, കില പരിശീലകർ, ആരോഗ്യരംഗത്തെ പ്രമുഖർ എന്നിവർ ക്ലാസെടുക്കും.


ആറ് പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലായി 30,000 വിദ്യാർഥികൾ ആരോഗ്യമാക്കിന് കീഴിലുണ്ട്. അവരുടെ പൂർണതോതിലുള്ള ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടാണ് കൗമാര ആരോഗ്യപദ്ധതി നടപ്പാക്കുന്നത്. വിവിധ സ്കൂളുകളിലായി 12 നോഡൽ അധ്യാപകർ ഇതിനകം പരിശീലനം പൂർത്തിയാക്കി. 12 വിദ്യാലയങ്ങളിലെ എട്ടാംതരത്തിൽ പഠിക്കുന്ന 70 വിദ്യാർഥികളാണ് വെള്ളക്കോട്ട് ധരിച്ച് ഡോക്ടർമാരുടെ പരിശീലന ക്ലാസിലുള്ളത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്ക്‌കസ് ത്രോയിൽ റെക്കോഡോടെ ഒന്നാം സ്ഥാനം നേടിയ കായികതാരം ടി, സോനാ മോഹൻ ഉദ്ഘാടനം ചെയ്തുതു. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എ. രാജ്മോഹൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്‌ടർമാരായ പി.കെ. മധു, പി.വി. മഹേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. തോമസ്, ഹെൽത്ത് നഴ്‌സ് പി. സുമ, പ്രോഗ്രാം കോഡിനേറ്റർ വി.വി. പ്രീത എന്നിവർ സംസാരിച്ചു.


നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കൗമാര ആരോഗ്യപദ്ധതിയായ തളിരിൽ ഉൾപ്പെടുത്തിയാണ് പീർ എജുക്കേറ്റേഴ്സ‌ിന് യൂണിഫോം കോട്ട് നൽകിയത്. അർകെഎസ്കെ പദ്ധതി വഴി ബാഗും റഫറൽ ബുക്കുകളും കുട്ടികൾക്ക് വിതരണം ചെയ്‌തു. ഫെബ്രുവരി രണ്ടാംവാരത്തിൽ ആദ്യഘട്ടമായി ബ്ലോക്കിന് കീഴിലുള്ള 12 ഹൈസ്കൂളുകളിൽ കുട്ടിഡോക്‌ടർമാർ 'പ്രാക്‌ടീസ് തുടങ്ങും.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI