തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും കൂട്ടുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഏപ്രിലോടെ ഡി.എ. കൊടുത്തുതീർക്കും. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി അടത്തവർഷം 23,000 കോടി അധികം നീക്കിവെച്ചിട്ടുണ്ട്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി. സ്കൂൾവിദ്യാർഥികളുടെ ഇൻഷുറൻസ് പദ്ധതി ഈവർഷംതന്നെ തുടങ്ങും.
റവന്യൂകമ്മി നികത്താനുള്ള ഗ്രാൻ്റ് നൽകേണ്ടെന്ന് ധനക്കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. ഇപ്പോൾ അനുവദിച്ചിട്ടില്ലെങ്കിലും തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്രസഹായം കുറഞ്ഞെങ്കിലും ബജറ്റിലെ വകയിരുത്തലുകളിലും കണക്കുകളിലും മന്ത്രി മാറ്റംവരുത്തിയില്ല. 168 കോടിയുടെ പദ്ധതികൾ അധികം പ്രഖ്യാപിക്കുകയും ചെയ്തു. ബജറ്റ് പർച്ച പ്രതിപക്ഷം പൂർണമായും ബഹിഷ്കരിച്ചതിനെ മന്ത്രി വിമർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











