സ്‌കൂള്‍ വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങൾക്കും അവസരം, ആകർഷകമായ സമ്മാനം

സ്‌കൂള്‍ വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങൾക്കും അവസരം, ആകർഷകമായ സമ്മാനം
സ്‌കൂള്‍ വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങൾക്കും അവസരം, ആകർഷകമായ സമ്മാനം
Share  
2026 Feb 04, 07:25 AM

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേരിടാന്‍ പൊതുജനങ്ങൾക്കും അവസരം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അപകട- ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പേരിടല്‍ എന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ തന്നെ സ്‌കൂള്‍ തലത്തില്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പദ്ധതിക്ക് പേര് നിര്‍ദേശിക്കാനുള്ള മാനദണ്ഡങ്ങള്‍;


നിങ്ങള്‍ ചെയ്യേണ്ടത്: ഈ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അനുയോജ്യമായ അര്‍ത്ഥവത്തായ ഒരു പേര് നിര്‍ദേശിക്കുക.

സമ്മാനം: ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനമാണ്.

ആര്‍ക്കൊക്കെ പങ്കെടുക്കാം: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം.

പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേര് നിര്‍ദേശിക്കേണ്ട രീതി, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കുന്നതാണ്.


കുറിപ്പിന്റെ പൂര്‍ണരൂപം:


നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.


പദ്ധതിക്ക് പേര് നിർദേശിക്കാം


ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.


- നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.


- സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.


- ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.


വിശദാംശങ്ങൾ ഉടൻ:-


പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI