തിരുവനന്തപുരം : അഖണ്ഡത, കായികക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസേനാംഗങ്ങൾ നടത്തുന്ന കെ-2-കെ സൈക്കിൾ റാലി ആക്കുളം ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാരംഭിച്ചു.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന ഫ്ളാഗ് ഓഫ് ചെയ്തു.
ഗ്രൂപ്പ് ക്യാപ്റ്റൻ ചന്ദ്രശേഖറുടെ നേത്യത്വത്തിൽ രാജ്യത്തെ വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്നായി 12 സേനാംഗങ്ങളാണ് 4535 കിലോമീറ്റർ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് ശ്രവാണിയാണ് ടീമിലെ ഏക വനിത. ഒക്ടോബർ 22-ന് കശ്‌മീർ (ദ്രാസ് മേഖലയിലെ കാർഗിൽ യുദ്ധസ്‌മാരകത്തിൽ യാത്ര സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











