ധാതുമണൽ ഇടനാഴി; ധീവരസഭ സമരത്തിലേക്ക്

ധാതുമണൽ ഇടനാഴി; ധീവരസഭ സമരത്തിലേക്ക്
ധാതുമണൽ ഇടനാഴി; ധീവരസഭ സമരത്തിലേക്ക്
Share  
2026 Feb 04, 07:18 AM

ആലപ്പാട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബജറ്റിലൂടെ പ്രഖ്യാപിച്ച ധാതുമണൽ ഇടനാഴി പദ്ധതി മത്സ്യത്തൊഴിലാളികളെയും തീരദേശഗ്രാമങ്ങളെയും ഇല്ലാതാക്കുമെന്ന് ധീവരസഭ ജില്ലാ പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു.


മത്സ്യത്തൊഴിലാളികൾക്ക് വാസസ്ഥലവും തൊഴിലിടവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരും. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഖനനം മൂലം പൊന്മന, വെള്ളനാതുരുത്ത് മത്സ്യഗ്രാമങ്ങളുടെ ഭൂരിഭാഗം സ്ഥലങ്ങളും കടലെടുത്തു. കുടുംബങ്ങളേറെയും സ്ഥലംവിട്ടുപോയി. പുതിയ പദ്ധതിയിൽ ജനങ്ങൾ ആശങ്കയിലാണ്. തീരദേശത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്ക്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ ചേർത്ത് ജനസദസ്സ് സംഘടിപ്പിക്കുവാനും ധീവരസഭ സമ്മേളനം തീരുമാനിച്ചു.


തീരദേശ ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്മാറിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.


ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. വത്സലൻ, ദേവസ്വം ചെയർമാൻ ജെ, വിശ്വംഭരൻ, ജില്ലാ ഭാരവാഹികളായ ബി. പ്രിയകുമാർ, കാവിൽ ബേബി, സതീഷ്‌കുമാർ വ്യാസൻ, പി. ലിജിമോൻ, മഹിളാവിഭാഗം നേതാക്കളായ എൽ. ശോഭ, ശശികല, കരയോഗം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.



MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI