മലഞ്ചരക്ക് വിപണിയിൽ താരമായി തോട്ടപ്പയർ വില 1200 കടന്നു

മലഞ്ചരക്ക് വിപണിയിൽ താരമായി തോട്ടപ്പയർ വില 1200 കടന്നു
മലഞ്ചരക്ക് വിപണിയിൽ താരമായി തോട്ടപ്പയർ വില 1200 കടന്നു
Share  
2026 Feb 04, 07:15 AM

കോട്ടയം: ഒരു കിലോ തോട്ടപ്പയർ വിറ്റാൽ കർഷകർക്ക് ഇപ്പോൾ ആറുകിലോ റബ്ബറിൻ്റെ വില കിട്ടും. ഇക്കൂറി തുടക്കത്തിൽ 1200 രൂപയോളമാണ് ഉണങ്ങിയ പയറിന് കിലോയ്ക്ക് വില. കഴിഞ്ഞവർഷം ആദ്യം 750 രൂപയിൽ തുടങ്ങിയ വിപണി രണ്ടുമാസം കൊണ്ട് 1500 രൂപ വരെ എത്തിയിരുന്നു. മാർച്ച് അവസാനത്തോടെ വിപണി അവസാനിക്കുമെങ്കിലും കർഷകർക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.


ഒരു പരിചരണവുമില്ലാതെ റബ്ബർത്തോട്ടങ്ങളിൽ വളരുന്ന തോട്ടപ്പയറിന് മികച്ച വിപണി വിലയാണ് ഇപ്പോഴുള്ളത്. 300 400 രൂപയുണ്ടായിരുന്ന തോട്ടപ്പയറിന് കഴിഞ്ഞ മൂന്ന് വർഷത്തോളമായി വില ആയിരത്തിന് മുകളിലാണ്. പറിച്ചെടുക്കാൻ ബുദ്ധിമുട്ടായതിനാൽ തോട്ടപ്പയർ മുൻപ് പലരും ഉപേക്ഷിക്കുകയോ പശുവിന് തീറ്റയായി നൽകുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ, വില കൂടിയതോടെ തോട്ടപ്പയർ ശേഖരിക്കുന്നവരുടെ എണ്ണവും കൂടി.


പാലക്കാട് കേന്ദ്രീകരിച്ചുള്ള കച്ചവടക്കാരാണ് മധ്യകേരളത്തിലെ മലഞ്ചരക്ക് വ്യപാരികളിൽനിന്ന് തോട്ടപ്പയർ ശേഖരിക്കുന്നത്. ഇത് മലേഷ്യ അടക്കമുള്ള റബ്ബർ ഉത്പാദക രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. വേനലിനെ പ്രതിരോധിക്കാനും തോട്ടങ്ങളിൽ തണുപ്പ് നിലനിർത്താനുമാണ് ഇത് ഇടവിളയായി കൃഷി ചെയ്യുന്നത്.


വിലയിടിവും കൈതക്കൃഷിയുടെ വ്യാപനവുംമൂലം തോട്ടങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്ന തോട്ടപ്പയർ ഇപ്പോൾ റബ്ബർതോട്ടങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചുതുടങ്ങി. ജനുവരിമുതൽ മാർച്ചുവരെയാണ് വിളവെടുപ്പ് കാലം, പ്യൂറേറിയ എന്ന പേരിലറിയപ്പെടുന്ന തോട്ടപ്പയർ മണ്ണിലെ നൈട്രജന്റെ അളവ് നിലനിർത്താനും നല്ലതാണ്.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI