ഡി.ആർ. മേഘശ്രീ മികച്ച കളക്‌ടർഅഞ്ച് വിഭാഗത്തിൽ ജില്ലയ്ക്ക് പുരസ്ക്‌കാരം
കല്പറ്റ: സംയോജിത ശിശുവികസനവകുപ്പ് പ്രഖ്യാപിച്ച പുരസ്കാരത്തിൽ തിളങ്ങി വയനാട്. ആറുവിഭാഗത്തിൽ അഞ്ചിലും ജില്ല അവാർഡുകൾ കരസ്ഥമാക്കി.
മികച്ച കളക്‌ടർ, മികച്ച അങ്കണവാടി വർക്കർ, ഹെൽപ്പർ, സൂപ്പർവൈസർ, മികച്ച അങ്കണവാടി എന്നീ വിഭാഗത്തിലാണ് ജില്ലയുടെ നേട്ടം. സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള പുരസ്കാരം മന്ത്രി വീണാ ജോർജിൽനിന്ന് കളക്‌ടർ ഡി.ആർ. മേഘശ്രീ ഏറ്റുവാങ്ങി.
സുൽത്താൻബത്തേരി ഐ.സി.ഡി.എസ്. മൂക്കുത്തികുന്ന് അങ്കണവാടിയിലെ വി.എ. ഷൈലജ മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്‌കാരവും മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി,
മികച്ച ഹെൽപ്പർ വിഭാഗത്തിൽ കല്പറ്റ ഐ.സി.ഡി.എസ്. കോന്തമംഗലം അങ്കണവാടിയിലെ പി.കെ. യശോദ, മികച്ച സൂപ്പർവൈസർ വിഭാഗത്തിൽ സുൽത്താൻബത്തേരി ഐ.സി.ഡി.എസിലെ പി.എ. നസീറ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.
മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം പനമരം ഐ.സി.ഡി.എസിലെ വരദൂർ അങ്കണവാടി അധികൃതർ ഏറ്റുവാങ്ങി. കാഷ് അവാർഡ്, സാക്ഷ്യപത്രം, മെമന്റോ എന്നിവയാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്‌കാരവിതരണം.
പുരസ്കാരത്തിന് അർഹമാക്കിയത് കാര്യക്ഷമമായ ഇടപെടൽ
ജില്ലയിലെ അങ്കണവാടി പ്രവർത്തനങ്ങളിൽ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാഭരണകൂടം പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ശിശുവികസനമേഖലയിലെ പ്രവർത്തനങ്ങളിൽ വിവിധവകുപ്പുകളുടെ ഏകോപനമുറപ്പാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം, പോഷണനിലവാരം മെച്ചപ്പെടുത്തൽ, അങ്കണവാടികളുടെ അടിസ്ഥാനസൗകര്യവികസനം എന്നിവ ലക്ഷ്യമാക്കി കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സമഗ്രപദ്ധതി രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
സ്വന്തമായി സ്ഥലമില്ലാത്ത അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി വയനാട് പാക്കേജ്, സി.എസ്.ആർ. ഫണ്ട്, പാർലമെന്റ് തദ്ദേശവികസനപദ്ധതി, സാസ്കി, പി.എം. ജൻമൻ പദ്ധതികളുടെ ഏകോപനത്തിലൂടെ അങ്കണവാടികൾ നിർമിച്ചുനൽകി. സ്വന്തം കെട്ടിടമുള്ള മുഴുവൻ അങ്കണവാടികളും ശിശുസൗഹൃദ കേന്ദ്രങ്ങളാക്കിമാറ്റി. അങ്കണവാടി ജീവനക്കാർക്ക് പരിശീലനംനൽകി മെച്ചപ്പെട്ട പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാനും ജില്ലാഭരണകൂടം ഇടപെടൽ നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











