മയ്യഴി: മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി മൂന്ന് മാസത്തിനകം തുടങ്ങിയേക്കും. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം പ്രവൃത്തി തുടങ്ങാനാണ് സാധ്യത. പദ്ധതി പൂർത്തിയാക്കുന്നതിനുള്ള 67 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചാലുടനെ പ്രവൃത്തി തുടങ്ങും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) കേരള ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറാണ് തയ്യറാക്കിയിട്ടുള്ളത്. 19 വർഷം മുൻപ് തുടങ്ങിയ പദ്ധതി ഏഴ് വർഷമായി മുടങ്ങിക്കിടക്കുകയാണ്.
ഭരണാനുമതി 2005-ൽ
പുതുച്ചേരി സർക്കാർ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ മാഹി മീൻപിടിത്ത തുറമുഖ പദ്ധതിക്ക് കേന്ദ്ര സർക്കാർ കാർഷികമന്ത്രാലയം ഭരണാനുമതി നൽകിയത് 2005 ഒക്ടോബർ 31-നാണ്. നിർമാണത്തിനുള്ള തുക 22.60 കോടി രൂപ (നൂറുശതമാനവും) സമുദ്ര മീൻപിടിത്ത വികസനത്തിനുള്ള കേന്ദ്ര സഹായമായിരുന്നു.
നാലുവർഷത്തിനുള്ളിൽ പദ്ധതി
പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശം. 19 വർഷമായിട്ടും തുറമുഖം യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, 71 കോടി രൂപയോളം ഇതിനായി ചെലവിടുകയും ചെയ്തു. കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് നിർമാണം വിഭാവനംചെയ്തത്.
പരിഷ്കരിച്ച പദ്ധതി
അടങ്കലിൽ അപാകതയുണ്ടെന്ന കാരണത്താൽ പുതിയ സർവ്വേ നടത്താൻ 2010 ജൂണിൽ ചെന്നൈയിലെ ഇഡോമർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. പിന്നിട് എസ്റ്റിമേറ്റ് 71.62 കോടിയായി പരിഷ്‌കരിച്ച് സമർപ്പിച്ചു. 2010 സെപ്റ്റംബർ 29-ന് കേന്ദ്ര കാർഷിക മന്ത്രാലയം പരിഷ്കരിച്ച പദ്ധതിക്ക് ഉപാധികളോടെ അനുമതി നൽകി. കേന്ദ്ര വിഹിതം ആദ്യ പദ്ധതിയിലെ 22.60 കോടിയായി നിജപ്പെടുത്താനും ബാക്കി തുക പുതുച്ചേരി സർക്കാർ തന്നെ വഹിക്കാനും മൂന്നു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനുമായിരുന്നു പൊധികൾ.
തുറമുഖ നിർമ്മാണം നിലച്ചുപോയപ്പോൾ കടലോരത്തെ പദ്ധതി പ്രദേശം കാടുമൂടി മാലിന്യം നിറഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











