പിണറായി : ഇന്ത്യയുടെ പാന്ദ്രയാൻ ദൗത്യം തുടരുമെന്നും 2047 ഓടെ ദൗത്യം സമ്പൂർണ ലക്ഷ്യം കൈവരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പാണ് ഇന്ത്യ നടത്തുന്നതെന്നും ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു. പിണറായിപ്പെരുമ സീസൺ എട്ടിന്റെ ഭാഗമായുള്ള 'പെരുമ ടോക്‌സി'ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദൗത്യങ്ങൾ ഇന്ത്യ നടത്തിയെങ്കിലും ചന്ദ്രനിൽ കാലെടുത്തുവെക്കുന്ന സ്വപ്‌നം യാഥാർഥ്യമായില്ല. മൂന്ന് ദൗത്യങ്ങളിലൂടെ പേടകങ്ങൾ ചന്ദ്രോപരിതലത്തിൽ എത്തിക്കാനായെങ്കിലും മനുഷ്യനെ എത്തിക്കാനായില്ല. ചന്ദ്രവിസ്മയങ്ങളെ കീഴടക്കി ഇന്ത്യ ചന്ദ്രനിൽ കാലുറപ്പിക്കുന്ന നിമിഷം വരികതന്നെ ചെയ്യും. 2047 ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാവും എന്നണ് പ്രതീക്ഷ, ശൂന്യാകാശ ഗവേഷണരംഗത്ത് ഇതിനോടകം ഇന്ത്യക്ക് സ്വന്തമായ ഒരിടം കണ്ടെത്താനായി എന്നത് അഭിമാനകരമായ നേട്ടമാണ്. ചന്ദ്രന്റെ ഉപരിതലം സൂക്ഷ്‌മമായി പരിശോധിക്കാനാവശ്യമായ ക്യാമറകൾ ചാന്ദ്രയാൻ നാലിലും അഞ്ചിലും ഉപയോഗിക്കാൻ സർക്കാർ അനുമതി ലഭിച്ചുകഴിഞ്ഞു.
ഐ.എസ്.ആർ.ഒ മാത്രമല്ല ഇന്ത്യയിൽ റോക്കറ്റും ഉപഗ്രഹങ്ങളും നിർമിക്കുന്ന നിരവധി സ്വകാര്യ കമ്പനികളുണ്ട്. ഇന്ത്യയിൽ 300 ഓളം സ്റ്റാർട്ട് അപ്പ് കമ്പനികൾ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നു. ഇതിൽ പലതും തുടങ്ങിയത് എൻജിനിയറിങ് ബിരുദദാരികളായ സാധാരണക്കാരായ കുട്ടികളാണ്-അദ്ദേഹം പറഞ്ഞു. ബ്രണ്ണൻ കോളേജ് ഫിസിക്സ‌് വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. സതീഷ് കുമാർ, ഡോ. എൻ.സാജൻ, ഡോ. കെ.പി. പ്രശോഭിത്ത്, പെരുമ ടോക്‌സ് ചെയർപേഴ്‌സൺ ആർ. ഉഷാ നന്ദിനി, അഡ്വ. വി. പ്രദീപൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











