വർണച്ചിറക് വിടർത്തി ബഡ്‌സ് കലോത്സവം

വർണച്ചിറക് വിടർത്തി ബഡ്‌സ് കലോത്സവം
വർണച്ചിറക് വിടർത്തി ബഡ്‌സ് കലോത്സവം
Share  
2026 Feb 04, 06:58 AM

സമാപനം ഇന്ന് വൈകിട്ട്


മയ്യിൽ വെല്ലുവിളികളെ മറികടന്ന് ആടിയും പാടിയും വർണങ്ങൾ ചാലിച്ചും അവർ കണ്ടുനിന്നവരെ ആശ്ചര്യപ്പെടുത്തി. ഒപ്പനപ്പാട്ടിൻ്റെ താളത്തിനൊപ്പം ചുവടുതെറ്റാതെ നൃത്തം പൂർത്തിയാക്കിയപ്പോൾ വിധികർത്താക്കളടക്കം കൈയടിച്ചു. ചട്ടുകപ്പാറയിലെ ആരൂഢം ഹാളിൽ നടക്കുന്ന ജില്ലാ ബഡ്‌സ് കലോത്സവത്തിൽ 41 ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളിലെ 450-ൽപ്പരം പേരാണ് മാറ്റുരയ്ക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.


ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി.ജയൻ, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാർ, കെ.നന്ദിനി, പി.സൗമിനി, എം.വി.സുശീല, സി.ബിന്ദു, കെ.വിജിത്ത്, കെ.രാഹുൽ, പി.ഒ.ദീപ, എം.അമർജ്യോത് എന്നിവർ സംസാരിച്ചു. മത്സരം ഇന്ന് വൈകിട്ട് സമാപിക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന ഉദ്ഘാടനം ചെയ്യും.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI