'ഉയരെ' ജൻഡർ കലാജാഥ കാലിക്കടവിൽ സമാപിച്ചു
പിലിക്കോട് : അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വർധിച്ചുവരുന്ന പുതിയകാലത്ത് സമൂഹം ജാഗ്രത പുലർത്തണമെന്നും കലയിലൂടെ മാത്രമേ മനുഷ്യഹൃദയങ്ങളെ മാറ്റത്തിന് സജ്ജമാക്കാൻ കഴിയൂവെന്നും ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ പറഞ്ഞു.
കുടുംബശ്രീ സംസ്ഥാന മിഷൻ്റെ 'നയിചേതന 4.0' കാംപെയ്ന്റ് ഭാഗമായി തിരുവനന്തപുരത്തുനിന്ന് പ്രയാണമാരംഭിച്ച രംഗശ്രീ കലാകാരികളുടെ 'ഉയരെ' ജെൻഡർ കാലാജാഥയുടെ സമാപന പരിപാടി പിലിക്കോട് കാലിക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. ഗവേണിങ് ബോഡി അംഗം പി.കെ.സൈനബ, ചലച്ചിത്രതാരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.വി.ചന്ദ്രമതി, എം.കെ.ഹരിദാസ്, എൻ. രവീന്ദ്രൻ, കെ.ഹേമാംബിക, വി.എം.കുമാരൻ, ജില്ലാമിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട്, എഡിഎംസിമാരായ ഡി.ഹരിദാസ്, കിഷോർ കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ എസ്.മനു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി കാലിക്കടവ് കേന്ദ്രീകരിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











