കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ നയങ്ങളും ആവിഷ്കാരവും മനസ്സിലാക്കുന്നതിന് സ്വീഡനിൽനിന്നു അധ്യാപകർ പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിച്ചു. സ്വീഡിഷ് അധ്യാപകരായ മത്തിയാസ് വിക്സ്ട്രാം, നിൽസ് എറിക്‌സൺ, അഞ്ജല തദ്‌ബോൺ, അയ അമീൻ എന്നിവരാണ് തിങ്കളാഴ്‌ച സ്കൂൾ സന്ദർശിച്ചത്. സ്കൂൾ മാനേജ്‌മെൻറും സ്റ്റാഫും ചേർന്ന് സ്വീഡിഷ് അധ്യാപകർക്ക് സ്വീകരണം നൽകി.
കെപിഎസ്ടിഎയുടെ ദേശീയ രൂപമായ എഐപിടിഎഫിന്റെ നേതൃത്വത്തിലാണ് സ്വീഡിഷ് അധ്യാപകർ കേരളത്തിലെത്തിയത്. സ്‌കൂൾ മാനേജർ മുഹമ്മദ് ബാബുസേട്ട്, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ നാസർ ലത്തീഫ്, ഹഫ്സ സൽമാൻ, പ്രിൻസിപ്പൽമാരായ എസ്. ലാജിദ്, പി.എച്ച്. ഷാഹിന, എച്ച്.എം. സാജിത ബീവി, എഐപിടിഎഫ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് പി. ഹരിഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











