കൊച്ചി : ഗുരുവായൂരപ്പൻ ട്രസ്റ്റിൻ്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരം പ്രശസ്‌ത സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് സി. രാധാകൃഷ്‌ണൻ സമ്മാനിച്ചു. 'ഉൾക്കഥ' എന്ന വിമർശന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപവത്കരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്.
ട്രസ്റ്റ് സെക്രട്ടറി ജി. മധുസൂദനൻ, ഡോ. ഇ.വി. രാമകൃഷ്ണൻ, പി.എൻ. ഗോപീകൃഷ്‌ണൻ, പരിഷത് സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
കവിസമ്മേളനത്തിൽ ആർ.കെ. ദാമോദരൻ, പി.ഐ. ശങ്കരനാരായണൻ, ദയ പച്ചാളം, ഡോ. പൂജാ പി. ബാലസുന്ദരം, ആർ.എസ്. ഭാസ്‌കർ, പ്രശാന്തി ചൊവ്വര, എസ്. സതീദേവി, സി.വി. ഹരീന്ദ്രൻ, സതീഷ് മാമ്പ്ര, അയ്‌മനം രവീന്ദ്രൻ, കെ.വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











