ഗുരുവായൂർ ദർശനം 'ഫെയ്‌സ് ആപ്' 'ഉടൻ

ഗുരുവായൂർ ദർശനം 'ഫെയ്‌സ് ആപ്' 'ഉടൻ
ഗുരുവായൂർ ദർശനം 'ഫെയ്‌സ് ആപ്' 'ഉടൻ
Share  
2026 Feb 03, 08:46 AM

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമ ദർശനത്തിന് 'ഫെയ്‌സ് ആപ്' എന്ന ഡിജിറ്റൽ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്. ഇതിനായി വിവിധ ഏജൻസികൾ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചുതുടങ്ങി. തിങ്കളാഴ്ച്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുൻപിൽ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജൻസികളെ ഉടനെ വിളിക്കുമെന്ന് അഡ്‌മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.


ദിവസം ദർശനത്തിന് 30,000 പേർ


ക്ഷേത്രത്തിൽ സാധാരണ ദിവസം ദർശനത്തിനെത്തുന്നത് 30,000 പേർ എന്നാണ് കണക്ക്. അവധി ദിവസങ്ങളിൽ 50,000 മുതൽ 60,000 വരെ. ചോറൂൺ വഴിപാട് ദിവസവും ശരാശരി 500-നും 700-നുമിടയിൽ.


ഏകാദശി, ഉത്സവം, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷാവസരങ്ങളിൽ ദർശനത്തിനുള്ള ഭക്തരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തോളമാകും.

കല്യാണങ്ങൾ സാധാരണ ദിവസങ്ങളിൽ 40 മുതൽ 50 വരേയാണ്. ചിങ്ങം, മകരം, മേടം തുടങ്ങിയ മാസങ്ങളിൽ ദിവസവും നുറോളം കല്യാണങ്ങൾ. ആ മാസങ്ങളിലെ ഞായറാഴ്‌ചകളിലാണെങ്കിൽ 100-നും 150-നുമിടയിൽ കല്യാണങ്ങളുണ്ടാകും.


അനിവാര്യമാണ് പുതു സംവിധാനങ്ങൾ


ദർശനത്തിനും കല്യാണത്തിനും എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ ഫെയ്‌സ് ആപ് പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണിവിടെ. നാലോ അഞ്ചോ മണിക്കുറുകൾ വരിനിൽക്കുന്ന പഴഞ്ചൻ ഏർപ്പാടിന് മാറ്റം വേണമെന്നത് പൊതു ആവശ്യമാണ്. താത്പര്യപത്രവുമായി അനേകം ഏജൻസികൾ


കഴിഞ്ഞ വർഷം ചിങ്ങത്തിൽ ഒരു ദിവസം 350 വിവാഹം വരെ നടന്നിട്ടുണ്ട്. ഈ മാസം എട്ടിന് 250 കല്യാണങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.


'ഫെയ്‌സ് ആപ്'


ക്ഷേത്രനടയിൽ വിവിധയിടങ്ങളിൽ ഫെയ്‌സ് ആപ് കൗണ്ടറുകൾ. അവിടെ സ്‌കാനറിൽ മുഖം കാണിച്ചാൽ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കൺ ലഭിക്കും. അതിൽ ദർശനസമയം ഉണ്ടാകും.


ഭക്തർ വരിനിൽക്കുന്ന കേന്ദ്രം 12 കംപാർട്ടുമെൻ്റുകളായി തിരിക്കും. ആദ്യത്തേത് ഒന്നു മുതൽ 200 പേർക്ക്. രണ്ടാമത്തേത് 200 മുതൽ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്മെന്റുറുകളിൽ തെളിയും.


അതനുസരിച്ചുമാത്രം പ്രവേശിച്ചാൽ മതി. കുടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. പോലീസും ഇതിന് നല്ല പിന്തുണയാണ് നൽകുന്നത്.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI