മെഡിക്കൽ കോളേജ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ മെഡിക്കൽകോളേജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒപി ബഹിഷ്കരണം ഗവ. മെഡിക്കൽ കോളേജിലെ രോഗികളെ ദുരിതത്തിലാക്കി. തിങ്കളാഴ്‌ച മുതിർന്ന ഡോക്‌ടർമാർ ഒപികളിൽ ഇരുന്നില്ല.
പിജി ഡോക്ടർമാരും ഹൗസ് സർജൻമാരുമായിരുന്നു ചികിത്സിക്കാനുണ്ടായത്. തിങ്കളാഴ്‌ച എല്ലാ ഒപികളും പ്രവർത്തിക്കുന്ന ദിവസമായിരുന്നു. സ്പെഷ്യാലിറ്റി ഒപികളിലും സൂപ്പർ സ്പെഷ്യാലിറ്റി ഒപികളിലും ചികിത്സ പേരിനുമാത്രമായി. ഇവർക്ക് കാര്യക്ഷമമായ ചികിത്സ നൽകാനാകാതെ ജൂനിയർ ഡോക്‌ടർമാർ ബുദ്ധിമുട്ടി ഇത്തരം രോഗികൾ ചികിത്സക്കായി അടുത്തയാഴ് വീണ്ടും വരേണ്ടിവരും.
അതേസമയം സമരം മുൻകൂട്ടി അറിഞ്ഞതിനാൽ ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം കുറവായിരുന്നു. തിങ്കളാഴ്ചകളിൽ ശരാശരി നാലായിരം രോഗികൾ ഒപിയിലെത്താറുണ്ട്. എന്നാൽ, തിങ്കളാഴ്‌ച ആയിരത്തോളം രോഗികളാണ് എത്തിയത്.
സമരത്തിന്റെ ഭാഗമായി ഡോക്‌ടർമാർ വിദ്യാർഥികളുടെ ക്ലാസുകൾ പൂർണമായും ബഹിഷ്‌കരിച്ചു. പിജി, യുജി ക്ലാസുകൾ മുടങ്ങി. സമരം ചെയ്‌ത ഡോക്‌ടർമാർ ഒപി ബ്ളോക്കിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
കെജിഎംസിടിഎ മുൻ പ്രസിഡൻ്റ് ഡോ.ടി.എം. ആനന്ദകേശവൻ ഉദ്ഘാടനം ചെയ്‌തു. ഡോ. ബിനോയ് എടക്കളത്തൂർ അധ്യക്ഷനായി. ഡോ.മനു ജോൺസ്, ഡോ. സെബിന്ദ്കുമാർ, ഡോ. നിമിഷ, ഡോ.അരവിന്ദ്, ഡോ. ഏഞ്ചൽ, ഡോ. ജയകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











