പുല്പള്ളി: പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കർഷകർക്ക്' ശല്യമാകുന്ന മുഴുവൻ കാട്ടുപന്നികളെയും വെടിവെച്ചു കൊന്നൊടുക്കുവാൻ ജനജാഗ്രതാ സമിതി തീരുമാനിച്ചു. കാർഷികവിളകൾക്ക് മാത്രമല്ല ജനജീവനും കാട്ടുപന്നികൾ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുവാൻ ജനജാഗ്രതാ സമിതി തീരുമാനിച്ചത്.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനായി പത്തംഗ ഷൂട്ടേഴ്‌സ് പാനലിനെ ചുമതലപ്പെടുത്തി. ഇവർക്കുള്ള ഐ.ഡി. കാർഡുകളും ചടങ്ങിൽ വിതരണംചെയ്‌തു. ഫെബ്രുവരി 16-ന് പാനലിലെ എല്ലാ അംഗങ്ങളും കാട്ടുപന്നിയെ വെടിവയ്ക്കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്തുകൊണ്ട് ഇറങ്ങുന്നതിന് തീരുമാനിച്ചു.
വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു. ഗ്രാമപ്പഞ്ചായത്ത്' പരിധിയിലുള്ള കാടുമുടിക്കിടക്കുന്ന കൃഷിഭൂമിയുടെ ഉടമകൾക്ക് നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹാങ്ങിങ് ഫെൻസിങ് സംരക്ഷണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ, ചെതലത്ത് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർമാരായ എ. നിജേഷ്, അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
അഭിനന്ദിച്ചു
പുല്പള്ളി: കൃഷിനാശം വരുത്തുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ച പുല്പള്ളി ഗ്രാമപ്പഞ്ചായത്തിനെ കത്തോലിക്ക കോൺഗ്രസ് മരകാവ് യൂണിറ്റ് എക്സിക്യൂട്ടീവ് സമിതി അഭിനന്ദിച്ചു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളിറങ്ങാതെ അവയെ വനത്തിനുള്ളിൽതന്നെ നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ്' ഡോ. കെ.പി. സാജു ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മറ്റം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിജു ഞായപ്പിള്ളി, സജി വിതയത്തിൽ, ജോസ് വട്ടമറ്റം, ബേബി കൈതക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











