'സ്പ‌ർശം വിദ്യാലയം വീടുകളിലേക്ക്

'സ്പ‌ർശം വിദ്യാലയം വീടുകളിലേക്ക്
'സ്പ‌ർശം വിദ്യാലയം വീടുകളിലേക്ക്
Share  
2026 Feb 03, 08:35 AM

ബേപ്പൂർ അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂ‌ൾ പൊതുവിദ്യാഭ്യാസ രംഗത്ത് പുതുമയാർന്ന പദ്ധതിയായ 'സ്പർശം വിദ്യാലയം വീടുകളിലേക്ക് നടപ്പാക്കി. വിവിധ കാരണങ്ങളാൽ വിദ്യാലയത്തിലെത്താൻ കഴിയാത്ത രക്ഷിതാക്കളെയും പൊതുജനങ്ങളെയും നേരിട്ട് ബന്ധപ്പെട്ട് സ്കൂളിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളും മികവുകളും പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്.


ഒരു പ്രദേശത്തെ മുഴുവൻ വീടുകളെയും കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളായാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സ്‌കൂളിൽ നടപ്പാക്കിയ അക്കാദമിക് പാഠ്യപ്രവർത്തനങ്ങളും നേരിട്ടുള്ള സംവാദത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, രക്ഷിതാക്കളുടെ കൂട്ടായ്മ‌കൾ എന്നിവയുമായി ചേർന്ന് വിദ്യാഭ്യാസപ്രവർത്തനങ്ങളെ സമൂഹപങ്കാളിത്തത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിക്ക് കഴിഞ്ഞു എന്നതാണ് നേട്ടം. കൗൺസിലർ കെ.പി. തസ്ലിമ ഉദ്ഘാടനംചെയ്‌തു. പി.ടി.എ. ചെയർപേഴ്‌സൺ അബാന നർഗീസ് അധ്യക്ഷയായി. എം.ആർ. പ്രശാന്ത്, പി.എം. അൻവർ. കെ.സി. അനൂപ്, വി. രേഷ്‌മ, സി.പി. തസ്നീം എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI