കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ട ഉദ്ഘാടനം 20-ന്

കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ട ഉദ്ഘാടനം 20-ന്
കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ട ഉദ്ഘാടനം 20-ന്
Share  
2026 Feb 03, 08:32 AM

ഇരിട്ടി : ആയുഷ് വകുപ്പിൻ്റെ കീഴിൽ പടിയൂർ പഞ്ചായത്തിലെ കല്യാട്ട് തുടങ്ങുന്ന കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ഒന്നാംഘട്ടത്തിൽ 200 കോടിയോളം രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. താളിയോല പഠനകേന്ദ്രം, 100 കിടക്കകളോടുകൂടിയ മാതൃകാ രോഗീപരിചരണ കേന്ദ്രം, ഔഷധപഠനകേന്ദ്രം എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. റോഡും ചുറ്റുമതിലും ഇതിന്റെ ഭാഗമാണ്.


ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യുന്നതിനോടൊപ്പം ഗവേഷണത്തിനും രോഗീപരിചരണത്തിനുമുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. 20-ന് രാവിലെ 10-ന് ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന പടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ആയുർവേദ ഗവേഷണകേന്ദ്രത്തിനായി 286 ഏക്കർ ഭൂമിയാണ് ആയുഷ് വകുപ്പിന് സർക്കാർ ഏറ്റെടുത്ത് കൈമാറിയത്.


300 കോടിയോളം രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഗവേഷണകേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ട (പ്രവർത്തനങ്ങൾ പ്രവൃത്തിപഥത്തിൽ എത്തുന്നതോടെ രണ്ടാംഘട്ട പ്രവർത്തനത്തിനുള്ള പ്രോജക്‌ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.


വലിയ ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് രണ്ടാംഘട്ടത്തിൽ ആലോചിക്കുന്നത്. കല്യാട്ട് നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, ആയുഷ് ഡയറക്‌ടർ സജിത്ത് ബാബു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുലൈഖ, ഔഷധി എം.ഡി. ഡോ. ടി.കെ. ഹൃതിക്ക്, ഡോ. രാജ്മോഹൻ, ഡോ. അജിത്ത്, പ്രൊഫ. ഇ. കുഞ്ഞിരാമൻ, ടി.വി. ശ്രീകുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമചന്ദ്രൻ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദീൻ, എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.കെ. ശൈലജ എം.എൽ.എ. ചെയർമാനും സജിത്ത് ബാബു ജനറൽ സെക്രട്ടറിയുമായി 100 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.


ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ആയുർവേദ ഗവേഷകർക്കും വിദ്യാർഥികൾക്കും മറ്റുമായി കണ്ണൂർ പോലീസ് മൈതാനത്ത് 21, 22, 23 തീയതികളിൽ പ്രദർശനവും നടക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് കണ്ണൂരിൽനിന്ന് കല്യാട് ഗവേഷണകേന്ദ്രം സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി. ബസ് സൗകര്യവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI