മികച്ച ബി.എൽ.ഒ. പുരസ്‌കാരം നേടി വക്കം സ്വദേശി സിന്ധു

മികച്ച ബി.എൽ.ഒ. പുരസ്‌കാരം നേടി വക്കം സ്വദേശി സിന്ധു
മികച്ച ബി.എൽ.ഒ. പുരസ്‌കാരം നേടി വക്കം സ്വദേശി സിന്ധു
Share  
2026 Feb 02, 09:17 AM

കടയ്ക്കാവൂർ: സംസ്ഥാനതലത്തിൽ മികച്ച ബൂത്ത് ലെവൽ ഓഫീസർ പുരസ്ക്‌കാരംനേടി വക്കം സ്വദേശിയായ എസ്.സിന്ധു. കഴിഞ്ഞ 25-ന് കനകക്കുന്നിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പുരസ്‌കാരം നൽകി ആദരിച്ചു.


ജില്ലയിൽ ആദ്യമായി എസ്.ഐ.ആർ. വിതരണവും ഡിജിറ്റൈസേഷനും വെരിഫിക്കേഷനും പൂർത്തിയാക്കിയ ആറ്റിങ്ങൽ നിയമസഭാമണ്ഡലം വക്കം വില്ലേജിലെ 197-ാമത് നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറാണ് എസ്.ബിന്ദു. ക്യാമ്പ് വർക്കുകളോ മറ്റു സഹായങ്ങളോ കൂടാതെ ആകെയുള്ള 563 സമ്മതിദായകരെയും ഡിജിറ്റൈസ് ചെയ്താണ് ബിന്ദു നേട്ടത്തിന് അർഹയായത്. എല്ലാ വീടുകളിലും നേരിട്ടെത്തി ഫോം വിതരണം ചെയ്യുകയും ഭൂരിഭാഗം ആളുകൾക്കും എസ്.ഐ.ആർ. ഫോം പൂരിപ്പിച്ചുനൽകുകയും ചെയ്‌തതും സിന്ധുവാണ്.


ചിറയിൻകീഴ് ഐ.സി.ഡി.എസിനു കീഴിൽ കടയ്ക്കാവൂർ പഞ്ചായത്ത് കീഴാറ്റിങ്ങൽ അങ്കണവാടിയിലെ അധ്യാപികയാണ് എസ്.സിന്ധു. ആത്മാർഥമായി ജോലിചെയ്തതിനുള്ള അംഗീകാരമായി പുരസ്‌കാരത്തെ കാണുന്നതായി സിന്ധു പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI