തൊടുപുഴ: വേനലിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്‌ത് ജില്ല വികസനസമിതി യോഗം. ജലക്ഷാമം തടയുന്നതിനായി ജില്ലയിലുള്ള കനാലുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശം നൽകി. കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ളവ തടയുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ഇതുകൂടാതെ വിവിധ വകുപ്പുകൾ അഞ്ച് വർഷത്തേക്കായി ആസൂത്രണംചെയ്‌ത പദ്ധതികളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് വികസന സെമിനാർ നടക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വികസനസമിതി യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, കളക്ടർ ദിനേശൻ ചെറുവാട്ട്, ഇടുക്കി സബ് കളക്‌ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചയും തീരുമാനങ്ങളും
സ്‌കൂളിലും പൊതുനിരത്തുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ ശൗചാലയങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കണം
ജില്ലാ വികസനസമിതിയുടെ നിർദേശപ്രകാരം രാജാക്കാട് സെക്ഷൻ പരിധിയിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലൂടെയുള്ള അപകടകരമായ ഇലക്ട്രിക് ലൈൻ മാറ്റിയതായി കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.
അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസിൻ്റെ അപേക്ഷ മാർച്ച് 31-ന് മുൻപ് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു.
അൺഫിറ്റായി കണ്ടെത്തുന്ന എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതല്ല.
സമ്പൂർണത അഭിയാൻ 2.0 അസ്‌പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ നിർവഹിച്ചു.
ഐടി മിഷൻ 'നമ്മുടെ കേരളം' ഏകീകൃത സേവന വിതരണ പ്ലാറ്റ്ഫോമിൻ്റെ സോഫ്റ്റ്വേർ അവതരണത്തെക്കുറിച്ച് ജില്ലയിലെ കുട്ടികൾക്കായുള്ള പ്രത്യേക ലഹരിവിമുക്ത ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനെപ്പറ്റിയും ചർച്ചചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











