ആലത്തിയൂർ എല്ലാവരും മനുഷ്യരാണെന്ന ബോധ്യമാണ് സമൂഹികക്രമത്തിൻ്റെ ഒത്തൊരുമയ്ക്കു് അനിവാര്യമെന്ന് മലയാളസർവകലാശാലാ വൈസ് പാൻസലർ ഡോ. സി.ആർ. പ്രസാദ് അഭിപ്രായപ്പെട്ടു. ചെറിയ പറപ്പുരിലെ ഇക്റഹ് വാൾഡോഫ് സ്കൂളിൽ സംഘടിപ്പിച്ച 'സമറോഹ്' പരിപാടിയുടെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ കലോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യാതിഥിയായി സ്‌കൂൾ പ്രിൻസിപ്പൽ പി.എം. മുസ്‌തഫ മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ ചെമ്മല. കെ.പി. ഗണേശൻ, സലാം സിംഫണി, നാട്യശ്രീ കലാഭവൻ അലി, മിന്ഹ പച്ചക്കുന്നത്ത്, സിദ്ദിഖ് അലി രാങ്ങാട്ടൂർ, സ്കൂൾ പ്രഥമാധ്യാപിക ബിന്ദു ദേവദാസ്, ഷൈജ മധു എന്നിവർ സംസാരിച്ചു. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും രുചികൾ ഒരുമിപ്പിച്ച ഫുഡ് ഫെസ്റ്റും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











