കോട്ടയം: ഒരിടവേളയ്ക്കുശേഷം ചാഞ്ചാടി പച്ചക്കറിവില. കോവയ്ക്ക, വള്ളിപ്പയർ എന്നിവയ്ക്കാണ് വില വർധിച്ചിരിക്കുന്നത്. ചിലയിനങ്ങൾക്ക് വില കുറഞ്ഞിട്ടുമുണ്ട്. ക്യാരറ്റ്, കൂർക്ക, മുരിങ്ങയ്ക്കാ എന്നീയിനങ്ങൾക്കാണ് വില കുറഞ്ഞിട്ടുള്ളത്.
മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്തമഞ്ഞായതുകൊണ്ട് പച്ചക്കറിയുടെ ലഭ്യത കുറഞ്ഞതാണ് ബീൻസ്, കോവയ്ക്ക, പയർ തുടങ്ങിയ പച്ചക്കറികൾക്ക് വില വർധിക്കാനിടയായതെന്ന് കോടിമത മാർക്കറ്റിലെ വ്യാപാരിയായ സെബാസ്റ്റ്യൻ പറഞ്ഞു. കഴിഞ്ഞയാഴ്ച്‌ച കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന മൈസൂർ ബീൻസിന് മൊത്തവ്യാപാരവില 50 ആയും ചില്ലറ വിൽപ്പന വില 80 രൂപയായും വർധിച്ചു.
50 രൂപയുണ്ടായിരുന്ന ബെംഗളൂരു ബീൻസിന് വിപണിയിലെ മൊത്തവില 60 ആയും ചില്ലറ വിൽപ്പന വില 85 ആയും ഉയർന്നു. കഴിഞ്ഞയാഴ്‌ച 40-45-നും ഇടയിൽനിന്ന കോവയ്ക്കയുടെ ചില്ലറ വിൽപ്പന വില ഒരാഴ്ചയ്ക്കിടെ 70 മുതൽ 80 രൂപവരെയായി വർധിച്ചിട്ടുണ്ട്. ഏതാനുംദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റ മൊത്തവ്യാപാരവില 75 രൂപയാണ്. ചില്ലറ വിൽപ്പനവില 90 മുതൽ 100 രൂപ വരെയായി.
വെളുത്തുള്ളിയുടെ ചില്ലറ വിൽപ്പന വില 170 ആയിരുന്നത് 200 ആയി വർധിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽനിന്ന് വരവ് വർധിച്ചതോടെ കൂർക്കയുടെ വില 70-ൽനിന്ന് 50 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരാഴ്‌ച മുമ്പുവരെ മുരിങ്ങയ്ക്കായുടെ വില കിലോയ്ക്ക് 350 വരെയായിരുന്നത് നിലവിൽ 170 ആയി കുറഞ്ഞിട്ടുണ്ട്.
തക്കാളി, സവോള, വെണ്ടയ്ക്ക, വെള്ളരിക്ക, ചേന എന്നിവയുടെ വിലകളെല്ലാം ഒരുമാസത്തിലധികമായി കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേനിലയിൽ തുടരുകയാണ്. കോയമ്പത്തൂർ, മൈസൂർ, ബെംഗളൂരു, ഊട്ടി, ഹൊസൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽനിന്നാണ് കോട്ടയത്തേക്ക് പ്രധാനമായും പച്ചക്കറിയിനങ്ങൾ എത്തുന്നത്.
കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും സാധനങ്ങളുടെ ലഭ്യതയുമാണ് പച്ചക്കറികളുടെ വിലയിൽ ഓരോദിനവും പ്രതിഫലിക്കുകയെന്ന് വ്യാപാരിയായ എം.എ. റീനോസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











