സമുന്നതി ഇ-യാത്രയ്ക്ക് തുടക്കമായി

സമുന്നതി ഇ-യാത്രയ്ക്ക് തുടക്കമായി
സമുന്നതി ഇ-യാത്രയ്ക്ക് തുടക്കമായി
Share  
2026 Jan 31, 08:55 AM

തിരുവനന്തപുരം : വനിതകൾക്കായുള്ള 'സമുന്നതി ഇ- യാത്ര' പദ്ധതി തുടങ്ങി. സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി സബ്സിഡി നൽകുന്നതാണ് പദ്ധതി. സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതിക്കു തുടക്കമിട്ടത്.


ആദ്യഘട്ടത്തിൽ 100 വനിതാ സംരംഭകർക്കാണ് ഓട്ടോറിക്ഷ വാങ്ങാൻ സബ്‌സിഡി അനുവദിക്കുക. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് രണ്ട് കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. കുടുംബത്തിൻ്റെ വാർഷികവരുമാനം നാലുലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിധവകൾക്കും മുൻഗണനയുണ്ടാകും.


ഇ-യാത്രയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത് നിർവഹിച്ചു. മാനേജിങ് ഡയക്‌ടർ എൽ.ആർ.ദേവി, ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് വി.വി.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI