കാസർകോട്: രക്ഷാപ്രവർത്തനങ്ങളിൽ ഫയറാകാൻ ജില്ലയിലെ ആദ്യ 'വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ' സംഘം തയ്യാറാണ്. നാലുപേരടങ്ങുന്ന സംഘത്തിന്റെ പരിശീലനം പൂർത്തിയാക്കി അവർ സേനയുടെ ഭാഗമായി. 'പരിശീലനസമയത്ത് സ്കൂബ ഡൈവിങ്ങും വാട്ടർ റെസ്ക്യൂവുമൊക്കെ ചെയ്‌തപ്പോൾ വല്ലാത്തൊരു ആവേശമായിരുന്നു. പക്ഷേ, യഥാർഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ ഇറങ്ങുമ്പോൾ ഉള്ള അനുഭവം വേറെയാണ്' -ജില്ലയിലെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാച്ചിലെ അംഗമായ അരുണ പി. നായർ പറയുന്നു. തിരുവനന്തപുരത്ത് നിന്നും വടക്കൻ കേരളത്തിന്റെ മണ്ണിലേക്ക് അഗ്നിരക്ഷാ സേനയുടെ കുപ്പായമണിഞ്ഞ് എത്തുമ്പോൾ അരുണയുടെ മുന്നിലുണ്ടായിരുന്നത് വെല്ലുവിളികൾ മാത്രമല്ല, പുതിയൊരു ജീവിതം കൂടിയായിരുന്നു.
ജില്ലയിലെ ആദ്യത്തെ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാച്ചിലെ ഏക 'ഇതരജില്ലക്കാരി'യാണ് തിരുവനന്തപുരം സ്വദേശിയായ അരുണ. എന്നാൽ, ഭാഷയുടെയും ദേശത്തിൻ്റെയും അതിരുകൾക്കപ്പുറം കാസർകോട്ടുകാരായ സഹപ്രവർത്തകർക്കൊപ്പം അരുണയും സംഘവും ഇപ്പോൾ ജില്ലയുടെ അഭിമാനമായി മാറുകയാണ്. ബേഡകം മുന്നാട്ടെ കെ. ശ്രീജിഷ, ഈസ്റ്റ്എളേരി കൊല്ലാടയിലെ ഒ.കെ. അനുശ്രീ, കുറ്റിക്കോൽ ആനക്കല്ല് ഒറ്റമാവുങ്കാലിലെ പ്രീതി പ്രകാശ് എന്നിവരാണ് ബാക്കി മൂന്നു പേർ.
2018 സെപ്റ്റംബറിലെ മന്ത്രിസഭായോഗത്തിലാണ് അഗ്നിരക്ഷാസേനയിൽ വനിതകൾക്കും അവസരം നൽകണമെന്ന ചരിത്രതീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ 100 വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികകളാണ് സൃഷ്‌ടിച്ചത്. ആദ്യ തസ്‌തികയിൽ നിയമനം ലഭിച്ച 80 പേർക്കും തൃശ്ശൂർ ഫയർ അക്കാദമിയിലായിരുന്നു പരിശീലനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










