'സ്മൈൽ' പഠനസഹായി പ്രകാശനം ചെയ‌

'സ്മൈൽ' പഠനസഹായി പ്രകാശനം ചെയ‌
'സ്മൈൽ' പഠനസഹായി പ്രകാശനം ചെയ‌
Share  
2026 Jan 31, 08:47 AM

കണ്ണൂർ: ജില്ലാ പഞ്ചായത്ത് സ്മൈൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ക്ലാസുകൾക്കായി തയ്യാറാക്കിയ പഠന പിന്തുണാസഹായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രകാശനം ചെയ്‌തു. ഡയറ്റിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ശില്പശാലകളുടെ സഹായത്തോടെയാണ് പഠനസഹായി തയ്യാറാക്കിയത്.


വിവിധ വിഷയങ്ങളിലായി നൂറോളം പേരടങ്ങുന്ന സ്മൈൽ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തത്. എസ്.എസ്.എൽ.സി. പരീക്ഷാവിജയത്തിൽ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്താൻ സഹായിക്കുന്ന പദ്ധതിയാണ് സ്മൈൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയതലത്തിൽ പ്രത്യേക ക്ലാസുകൾ, പഠനക്യാമ്പുകൾ, രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസുകൾ, കൗൺസലിങ്, മാതൃകാപരീക്ഷകൾ എന്നിവയും നടന്നുവരുന്നുണ്ട്. ഈ വർഷം മുതൽ എൽ.പി., യു.പി. വിഭാഗങ്ങളിലേക്കും സ്മൈൽ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ടി. ഷബ്‌ന, ഡി.ഡി.ഇ. ഡി. ഷൈനി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ് കുമാർ, സമഗ്ര ശിക്ഷ ഡി.പി.ഒ. ഇ.സി. വിനോദ്, സ്മൈൽ കോഡിനേറ്റർമാരായ കെ. ബീന, ഡോ. എസ്.കെ. ജയദേവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI