കുറ്റ്യാടി ജലസേചനപദ്ധതി കനാലിൽ ജലവിതരണം തുടങ്ങി

കുറ്റ്യാടി ജലസേചനപദ്ധതി കനാലിൽ ജലവിതരണം തുടങ്ങി
കുറ്റ്യാടി ജലസേചനപദ്ധതി കനാലിൽ ജലവിതരണം തുടങ്ങി
Share  
2026 Jan 31, 08:44 AM

പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമിൽനിന്ന് കനാലിലേക്കുള്ള ജലവിതരണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് ഡാമിൽനിന്ന് വടകര ഭാഗത്തേക്കുള്ള വലതുകര പ്രധാന കനാലിലേക്ക് വെള്ളം തുറന്നുവിട്ടത്. വേളം, തൂണേരി, അഴിയൂർ, മണിയൂർ എന്നിങ്ങനെ ബ്രാഞ്ച് കനാലിലേക്ക് ഇതുവഴി വെള്ളമെത്തും. ഫെബ്രുവരി ആറിന് കൊയിലാണ്ടി, കക്കോടി മേഖലയിലേക്ക് വെള്ളമെത്തുന്ന ഇടതുകര കനാലിലേക്കും വെള്ളം തുറന്നുവിടും. കല്ലൂർ, കക്കോടി, നടുവത്തൂർ, അയനിക്കാട്, തിരുവങ്ങൂർ, ഇരിങ്ങൽ ബ്രാഞ്ച് കനാലുകൾ ഈ മേഖലയിലുണ്ട്. വെള്ളത്തിൻ്റെ ആവശ്യകത പരിഗണിച്ച് കഴിഞ്ഞവർഷത്തെക്കാൾ 20 ദിവസം നേരത്തേയാണ് ഇത്തവണ കനാൽ തുറന്നത്.


ഡാമിൽനിന്ന് മൂന്നുകിലോമീറ്റർ പിന്നിട്ട് പട്ടാണിപ്പാറയിൽനിന്നാണ് ഇടതുകര, വലതുകര പ്രധാന കനാലുകളായി വഴിതിരിയുന്നത്. ഓരോ മേഖലയിലെയും കൃഷിക്ക് വെള്ളത്തിൻ്റെ അത്യാവശ്യമനുസരിച്ച് മുൻഗണനാക്രമത്തിലാണ് ഓരോ ബ്രാഞ്ച് കനാലുകളിലേക്കും വെള്ളം തുറന്നുവിടുക. കനാലിന് സമീപത്തുള്ള ജലസ്രോതസ്സുകളിൽ വെള്ളം വർധിച്ച് കുടിവെള്ളപ്രശ്നനത്തിന് ആശ്വാസമേകാനും കനാൽ തുറക്കുന്നത് സഹായിക്കും.


15 സെന്റിമീറ്ററാണ് ആദ്യ ദിനത്തിൽ ഷട്ടർ ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ 2.34 ഘനമീറ്റർ വെള്ളം കനാലിലേക്ക് ഒഴുകുന്നുണ്ട്, ഡാം റിസർവോയറിൽ വെള്ളിയാഴ്ച 69 ശതമാനം വെള്ളമുണ്ട്. 38.87 മീറ്ററാണ് ജലനിരപ്പ്. ജില്ലയുടെ മൂന്ന് താലൂക്കുകളിൽ കനാലിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. 603 കിലോമീറ്റർ നീളത്തിലുള്ളതാണ് കനാൽശൃംഖല.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI