സ്നേഹസംഗമമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്

സ്നേഹസംഗമമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്
സ്നേഹസംഗമമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്
Share  
2026 Jan 31, 08:43 AM

കോഴിക്കോട് : റാമ്പിലൂടെ വീൽച്ചെയറുകൾ മണൽപ്പരപ്പിലേക്ക് നീങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരിനിറഞ്ഞു. പ്രത്യേകമൊരുക്കിയ റാമ്പിലൂടെ അനായാസം അവർ തീരത്തേക്കടുത്തു. തിരമാലകളെക്കാൾ ഉച്ചത്തിൽ അവരുടെ പാട്ടും കൈകൊട്ടലും ബീച്ചിൽ മുഴങ്ങി.


കേരള ഡിസബിലിറ്റി ഫെസ്റ്റിനെത്തിയ നാൽപ്പതോളം വീൽച്ചെയർ ഉപയോക്താക്കളാണ് വെള്ളിയാഴ്ച വൈകീട്ടോടെ ബീച്ചിലേക്കിറങ്ങിയത്. ദൂരെനിന്ന് കണ്ട്, ആസ്വദിച്ച് മടങ്ങിയിരുന്നവർ കടലിനെ തൊട്ടറിഞ്ഞു.


ചിലർക്ക് തിരിച്ച് കരയിലേക്ക് മടങ്ങാൻ മടി. മരഞ്ചാട്ടി സ്വദേശി ഫൈസൽ മുഹമ്മദ് ആദ്യമായാണ് കടൽ തൊട്ടറിയുന്നത്. നരിക്കുനിയിൽനിന്നെത്തിയ പരീദിനും ആദിലിനുമൊന്നും ആഹ്ളാദം മറച്ചുവെക്കാനായില്ല. ഇതേ അനുഭവമാണ് കടലിറങ്ങിയ എല്ലാവർക്കും പറയാനുണ്ടായത്.


എല്ലാവരുടെയും ഒത്തുചേരലിൻ്റെ ഇടമായി മാറിയ ഫ്രീഡം സ്ക്വയറിൽ സാധാരണയുള്ള കൗതുകനോട്ടവും പരിഗണനകളുമൊന്നും അവരെ അലട്ടിയില്ല.


തൃശ്ശൂരിൽനിന്നുള്ള ' പൂമ്പാറ്റ ചെണ്ടമേളം' സംഘത്തിന്റെ വാദ്യമേളങ്ങളും ഡിസബിലിറ്റി വിദ്യാലയങ്ങളിൽനിന്നെത്തിയ കുട്ടികളുടെ പാട്ടുകളും പരിപാടിക്ക് ഭംഗികുട്ടി. കോഴിക്കോട് മുൻ കളക്‌ടർ യു.വി. ജോസ്, തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് എന്നിവരും ഇവർക്കൊപ്പം നടന്നു. ബഡ്ഡീസ് എന്ന വൊളന്റിയർ കൂട്ടായ്‌മ വീൽച്ചെയറിലെത്തിയവരെ ചേർത്തുപിടിച്ചു.


തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും മലബാർ ഗ്രൂപ്പും സംയുക്തമായാണ് കെ.ഡി.എഫ്. സംഘടിപ്പിക്കുന്നത്.


റാമ്പുവേണം ഞങ്ങൾക്ക്


ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് കെ.ഡി.എഫ്. സംഘാടകർ ഒരുക്കിയ താത്‌കാലിക റാമ്പിലൂടെയാണ് ഭിന്നശേഷിക്കാരായവർ ബീച്ചിലേക്കിറങ്ങിയത്. ബീച്ച് ആസ്വദിക്കുന്ന ആഹ്ലാദത്തിനിടയിലും അവരിൽ ഒരു നൊമ്പരം ബാക്കിയായിരുന്നു.


ഒന്നാം തീയതി ഫെസ്റ്റ് അവസാനിക്കുന്നതോടെ ഈ റാന് പൊളിച്ചുമാറ്റുമല്ലോയെന്ന് അതിൽ ചിലർ ഇടറിയ ശബ്ദത്തോടെ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മാത്രമല്ല, പൊതുവിടങ്ങളിലെല്ലാം ഇത്തരം സ്ഥിരസംവിധാനങ്ങൾ ഉണ്ടെങ്കിൽ തങ്ങൾക്കും മാറ്റിനിർത്തപ്പെടാതെ ലോകം ആസ്വദിക്കാൻകഴിയുമെന്ന് അവർ ഒറ്റക്കെട്ടായി ഓർമ്മിപ്പിച്ചു.


ഞങ്ങളെ കേൾക്കാനെത്തുമോ


ഞങ്ങളെ കേൾക്കാൻ ഞങ്ങൾ മാത്രമല്ലേയുള്ളൂ എന്നാണ് കെ.ഡി.എഫ്. വേദിയിൽനിന്ന് കണ്ടുമുട്ടിയ ഭിന്നശേഷിക്കാർ പങ്കുവെച്ച സങ്കടം.


വേദികളിലെ സദസ്സ് നിറഞ്ഞുകവിയുന്നെങ്കിലും ഭിന്നശേഷിക്കാരും അവരുമായി ബന്ധപ്പെട്ട സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ് കൂടുതലായും ഫെസ്റ്റിന്റെ വേദികളിലേക്കെത്തുന്നത്.


'മനോഭാവത്തിൽ മാറ്റംവരണം'


ഡിസബിലിറ്റി എന്നത് വ്യക്തിപരമായ വൈകല്യമല്ലെന്നും മറിച്ച് പരിമിതികളെ ഉൾക്കൊള്ളാൻകഴിയാത്ത സമൂഹത്തിന്റെ പരാജയമാണെന്നും അടിവരയിട്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലെ അക്കാദമിക് സെഷനുകൾ. ശനിയാഴ്ച നടന്ന മിക്ക ചർച്ചകളിലും കേരളത്തിലെ സാമൂഹിക-ഭരണ വ്യവസ്ഥകൾക്കുള്ള ശക്തമായ തിരുത്തലുകളാണ് ഉയർന്നുവന്നത്. ഡിസബിലിറ്റിയുള്ളവരുടെ ശരീരത്തെ വെറും ചികിത്സാവസ്‌തുക്കളായോ സഹതാപമർഹിക്കുന്ന രൂപങ്ങളായോ കാണുന്ന പ്രവണതയ്ക്കെതിരേ മിക്ക പാനലിസ്റ്റുകളും സംസാരിച്ചു.


സിനിമയിലും സാമൂഹികമാധ്യമങ്ങളിലും ഡിസബിലിറ്റി കളിയാക്കാനുള്ള ഉപാധിയായി ഇപ്പോഴും തുടരുന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്നും അഭിപ്രായമുയർന്നു. കരുണയല്ല, മറിച്ച് തുല്യാവകാശങ്ങളുളള പൗരരായി തങ്ങളെ കാണണമെന്ന രാഷ്ട്രീയബോധം ഡിസബിലിറ്റി സമൂഹത്തിനിടയിലും പൊതുസമൂഹത്തിനിടയിലും വളരേണ്ടതുണ്ടെന്ന ആഹ്വാനത്തോടെയാണ് മിക്ക സംവാദങ്ങളും അവസാനിച്ചത്.തിരമാലകൾതൊട്ട് വീൽച്ചെയറുകൾ


കെ.ഡി.എഫിൽ ഇന്ന്

* 10.00: ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പരിമിതികളും, സാങ്കേതികവിദ്യകളുടെ സാധ്യതകളും ഡിസബിലിറ്റിയും


. 12.00: അരികീടങ്ങളിലെ ഡിസബിലിറ്റി ജീവിതാനുഭവങ്ങൾ, ഡിസബിലിറ്റിയും മാനസികാരോഗ്യവും; രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന പ്രതിസന്ധികൾ


» 2.00: ഡിസബിലിറ്റി ‌സ്പോർട്സ്; മാറുന്ന കാഴ്ചപ്പാടുകൾ, ജെൻഡർ-ലൈംഗികത-ഡിസബിലിറ്റി


# 3.00: മതം പ്രത്യയശാസ്ത്രം-ദർശനം: ഡിസബിലിറ്റിയെ വായിക്കുമ്പോൾ, മാധ്യമങ്ങളും ഡിസബിലിറ്റിയും: ഭാഷ-സമീപനം-പ്രതിനിധാനം

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI