ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയിൽ താബൂത്ത് കാഴ്ചയും കൊടികയറ്റക്കാഴ്ചകളും കഴിഞ്ഞാൽ പ്രധാന ചടങ്ങുകളിലൊന്നാണ് ഹൈന്ദവ സമുദായത്തിൽപ്പെട്ടവർ മണത്തല പള്ളിക്കു മുന്നിലെ താണിമരത്തിൽ പാലും മുട്ടയും സമർപ്പിക്കുന്നത്.
നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ചടങ്ങിന് മുറതെറ്റാതെ ഇത്തവണയും ഇതിൻ്റെ പാരമ്പര്യ അവകാശികളെത്തി, ഭക്തർ വഴിപാടായി കൊണ്ടുവരുന്ന പാലും മുട്ടയും താണിമരത്തിൽക്കയറി മരപ്പൊത്തുകളിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വ്രതശുദ്ധിയോടെയാണ് ഈ ചടങ്ങ് നടത്തുന്നത്. ബ്ലാങ്ങാട് കറുത്ത കോപ്പൻ അപ്പുവിന്റെ തലമുറയിൽപ്പെട്ടവരാണ് ചടങ്ങ് നടത്തുന്നത്.
കോപ്പൻ അപ്പുവിൻ്റെ മരണശേഷം മക്കളായ അപ്പു, കുഞ്ഞിമോൻ, കുഞ്ഞൻ എന്നിവരായിരുന്നു ചടങ്ങ് നിർവഹിച്ചിരുന്നത്. കുഞ്ഞൻ്റെ മകൻ അപ്പുട്ടിയും അപ്പുവിന്റെ മകൻ കുഞ്ഞിവേലായിയും പിന്നീട് ചടങ്ങ് ഏറ്റെടുത്തു. ഇവരുടെ മരണശേഷം കുഞ്ഞിവേലായിയുടെ മകൻ ഷൺമുഖനായിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്.
കറുത്ത കോപ്പൻ അപ്പുവിൻ്റെ പേരക്കുട്ടികളായ രതീശൻ, സതീഷൻ, രമേഷൻ, ജിനീഷ്, ഉണ്ണികൃഷ്ണൻ, സരോജ്, ശ്യാരിലാൽ, ശരത്ത് എന്നിവരും പക്കാണ്ടൻ ഭാസ്കരൻ, അറുമുഖൻ, മനോജ്, ഷിനോജ് എന്നിവരുമാണ് വ്യാഴാഴ്ച നടന്ന താണിമരത്തിലെ പാലും മുട്ടയും സമർപ്പിക്കൽച്ചടങ്ങിന് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










