ഭാഷാപഠനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും - സജി ചെറിയാൻ

ഭാഷാപഠനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും - സജി ചെറിയാൻ
ഭാഷാപഠനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും - സജി ചെറിയാൻ
Share  
2026 Jan 30, 06:33 AM

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മലയാളം മിഷന്റെ സഹായത്തോടെ ഘട്ടംഘട്ടമായി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാതൃഭാഷാപരിശീലന പദ്ധതികൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും മാതൃഭാഷാ പഠനം സമൂഹത്തെ സാംസ്‌കാരികമായി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കേരളത്തിലെ ഭാഷാപണ്ഡിതൻമാരിൽ മുൻനിരയിലുള്ളയാളാണ് കെ.പി. രാമൻനായരെന്നും ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെപോയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്‌കാരം രേഖ ആർ. താങ്കൾ ഏറ്റുവാങ്ങി.


ഭാഷാനൈപുണി മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠം മുഖ്യാതിഥിയായി കവി കെ. രാജഗോപാൽ ഭാഷാസന്ദേശം നൽകി.


ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ ഗുരുവന്ദനം നടത്തി. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ. പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ഡി. വിജയകുമാർ, സന്തോഷ് കൈതപ്രം, മറിയാമ്മ ജോസഫ്, അഡ്വ. സി.എൻ. അമ്മാഞ്ചി, മനു പാണ്ടനാട്, ബിനു ആന്റണി, കൃഷ്ണൻ പെരുമ്പാവൂർ, എൻ.ജി. മുരളീധരക്കുറുപ്പ്, കെ. ഗംഗാധരൻ ശ്രീഗംഗ, കല്ലാർ മദനൻ, മുരളി മുളക്കുഴ, കെ.സി. ശ്യാമള എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI