ക്ഷേത്രം അലങ്കാരഗോപുര നിർമാണം
ചേർത്തല: ദേശീയപാതയ്ക്കു സമീപം നഗരത്തിലേക്കുള്ള
റോഡിനോടു ചേർന്ന് കാർത്ത്യായനി ക്ഷേത്രത്തിനായുള്ള അലങ്കാരഗോപുരനിർമാണം നഗരസഭ തടഞ്ഞു. നഗരസഭയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഗോപുരനിർമാണമെന്നു കാട്ടിയാണ് നിർമാണം നിർത്തിവെക്കാൻ നഗരസഭ നോട്ടീസ് നൽകിയത്.
പിന്നാലെ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗവും നോട്ടീസ് നൽകി. ദേശീയപാതയോടു ചേർന്ന് നഗരത്തിലേക്കുള്ള പൊതുമരാമത്ത് റോഡിനോടു ചേർന്നാണ് ഭക്തൻ ഗോപുരം നിർമിക്കാൻ തീരുമാനിച്ചത്. ക്ഷേത്ര ഉപദേശകസമിതി സഹകരിച്ച് ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങിയതോടെയാണ് നിർമാണം തുടങ്ങിയത്. റോഡിന്റെ ഇരുവശങ്ങളിലും തൂണുകളൊരുക്കിയാണ് ഗോപുരനിർമാണം. ഇതിൻ്റെ പ്രാഥമിക പ്രവർത്തനങ്ങളും തുടങ്ങി.
എല്ലാത്തരത്തിലും അറിയിപ്പുകൾ നൽകിയിരുന്നതായും വാക്കാൽ അനുമതി നൽകിയതോടെയാണ് നിർമാണം തുടങ്ങിയതെന്നുമാണ് ക്ഷേത്ര ഉപദേശകസമിതി മുൻ ഭാരവാഹികൾ പറയുന്നത്. എന്നാൽ, റോഡിനു കുറുകേയടക്കമുള്ള നിർമാണം ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമാണെന്നും പ്രത്യേക അനുമതിയില്ലാതെ നിർമാണം നടത്താനാകില്ലെന്ന നിലപാടിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ ബുധനാഴ്‌ച നേരിട്ടെത്തി നോട്ടീസ് നൽകി നിർമാണം നിർത്തിവെപ്പിച്ചത്. നിർമാണം പുനരാരംഭിക്കാൻ വേണ്ട നിയമനടപടികൾ തുടങ്ങുമെന്ന് ഉപദേശകസമിതി പ്രതിനിധികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










