പിണറായി : പിണറായി പെരുമ സീസൺ എട്ടിൻ്റെ ഭാഗമായി നടന്ന കവിയും കവിതയും എന്ന പരിപാടിയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കവി വയലാർ ശരത്ചന്ദ്ര വർമ നിർവഹിച്ചു. കവി യഥാർഥത്തിൽ മാനവികതയുടെ വക്താവും ഹൃദയത്തിൽ ആർദ്രതയും ഉള്ളവരാവണം. വയലാറിന്റെ കവിതകൾ അത്തരത്തിൽ മാനവികതയുടെ സംസ്കാരം ഉയർത്തിക്കാണിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ മനോജ് പഴശ്ശി അധ്യക്ഷതവഹിച്ചു. കെ.വി.രഞ്ജിത്ത് കുമാർ, ടി. ദേവപ്രിയ എന്നിവർ സംസാരിച്ചു. നാടകോത്സവത്തിൻ്റെ ഭാഗമായുള്ള സർഗസദസ്സ് നാടക നടി രജനി മേലൂർ ഉദ്ഘാടനം ചെയ്തു. എ. യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി. ജസന, ജയറാം മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വടകര വരദ അവതരിപ്പിച്ച ഇരുട്ടിന്റെ ആത്മാവ് എന്ന നാടകവും അരങ്ങേറി. പെരുമയിൽ വെള്ളിയാഴ്‌ച ഏഴിന് നാടകോത്സവത്തിന്റെ ഭാഗമായുള്ള സർഗസദസ്സ്. തുടർന്ന് 7.30-ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന 'കാലം പറക്ക്‌ണ്' എന്ന നാടകം അരങ്ങേറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










