കേരളം മെഡ്‌ടെക് ലൈഫ് സയൻസ് കേന്ദ്രമായി മാറും- മന്ത്രി പി. രാജീവ്

കേരളം മെഡ്‌ടെക് ലൈഫ് സയൻസ് കേന്ദ്രമായി മാറും- മന്ത്രി പി. രാജീവ്
കേരളം മെഡ്‌ടെക് ലൈഫ് സയൻസ് കേന്ദ്രമായി മാറും- മന്ത്രി പി. രാജീവ്
Share  
2026 Jan 26, 09:03 AM

നെടുമ്പാശ്ശേരി മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ലൈഫ് സയൻസ് നിർമാണ മേഖലകളിൽ കേരളം ദക്ഷിണേഷ്യയിൽ തന്നെ അതിവേഗം മുൻനിരയിലെത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിച്ച ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്സ്, മെഡിക്കൽ ടെക്നോളജി മേഖലകളിൽ നിക്ഷേപ സൗകര്യമൊരുക്കാനുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ജപ്പാൻ, അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മെഡ്ടെക്, ഡയഗ്നോസ്റ്റിക്സ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപ ഉപദേശകർ, ഇന്ത്യൻ നിർമാതാക്കൾ, ആരോഗ്യ സേവനദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപവത്കരണ വിദഗ്‌ധർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ സി. ബാലഗോപാൽ, അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ, ചെയർമാൻ ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.


സമ്മേളനത്തിൽ ക്ലൗഡ് അധിഷ്‌ഠിത എച്ച്‌ആർ ടെക്നോളജി സ്ഥാപനമായ സിനെർജീസ് (സിങ് എച്ച്ആർ) കെഎസ്ഐഡിസിയുമായി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിൽ എഐ, ബ്ലോക്ക്ചെയിൻ അടിസ്ഥാനത്തിലുള്ള വികസന കേന്ദ്രം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സമ്മേളനത്തിന് ശേഷം സിയാൽ കൺവെൻഷൻ സെൻ്ററിൽ അഗാപ്പെയുടെ വാർഷികാഘോഷങ്ങളും നടന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI