കായികതാരങ്ങളും വ്യായാമത്തിനെത്തുന്നവരും ദുരിതത്തിൽ
വടകര: വടകര നാരായണനഗരം മൈതാനത്ത് അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പരിശീലനത്തിനെത്തുന്ന കായികതാരങ്ങൾക്കും വ്യായാമത്തിനെത്തുന്നവർക്കും പ്രയാസമുണ്ടാക്കുന്നു. മൈതാനത്തിന്റെറെ പലഭാഗത്തായി കെട്ടിടങ്ങളുടെ കോൺക്രീറ്റ് അവശിഷ്‌ടങ്ങളും, റോഡ് പൊളിച്ചപ്പോഴുള്ള അവശിഷ്ടങ്ങളുമുൾപ്പെടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനുപുറമേ സ്റ്റേഡിയത്തിൽ പ്രവൃത്തിനടക്കുന്നതിൻ്റെ ഭാഗമായി മണ്ണ്, മെറ്റൽ തുടങ്ങിയവയും മൈതാനത്തുണ്ട്.
വടകരയുടെ ഏകമൈതാനമായ നാരായണനഗരത്ത് ഒട്ടേറെപ്പേർ പരിശീലനത്തിനും വ്യായാമത്തിനും എത്താറുണ്ട്. മാത്രമല്ല, നഗരസഭയുടെ 'ദിശ' പരിശീലനം നടക്കുന്നതും ഇവിടെയാണ്. പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഭാരമുള്ളവാഹനങ്ങൾ മൈതാനത്തേക്ക് കടക്കുന്നതിനാൽ ചിലഭാഗങ്ങൾ ഉയർന്നും താണുമാണിരിയ്ക്കുന്നത്. ഇവിടെ ഡ്രൈവിങ് പഠനം നടക്കുന്നതായും പരാതിയുണ്ട്.
മൈതാനത്തിന്റെ ഒരുഭാഗത്ത് കോൺക്രീറ്റിന്റെയും ടാറിന്റെയും അവശിഷ്ടമുള്ളതിനാൽ ഈ ഭാഗം പരിശീലനത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. അരികുകളിൽ കാടുമൂടിയിട്ടുണ്ട്. ഇവിടെ പരിശീലനത്തിനെത്തുന്നവർ വൃത്തിയാക്കാറുണ്ടെങ്കിലും നിലവിൽ കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കൾ ഉൾപ്പെടെ ഉണ്ടാകുമോയെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. കുട്ടികൾ പരിശീലനത്തിനുശേഷം മൈതാനത്തിന്റെ പലഭാഗത്തും വിശ്രമിക്കാറുണ്ട്.
സന്നദ്ധസംഘടനകളും ക്ലബ്ബുകളുമെല്ലാം മറ്റുമൈതാനങ്ങൾ ഇല്ലാത്തതിനാൽ നാരായണനഗരത്തെയാണ് ആശ്രയിക്കുന്നത്. രാവിലെയും വൈകീട്ടും പരിശീലനം നടക്കുന്ന സമയങ്ങളിൽ ഓരോഭാഗങ്ങളായി തിരിഞ്ഞാണ് ഇവിടെ പരിശീലിക്കുക. ഇപ്പോൾ മൈതാനത്തിന്റെ ചിലഭാഗത്ത് ഇത്തരം തടസ്സങ്ങളുള്ളതിനാൽ ഇവിടം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.
വഴിയും തകർന്നുതന്നെ
നാരായണനഗരം മൈതാനത്തേക്ക് പ്രവേശിക്കുന്നതിനായി രണ്ട് വഴികയാണുള്ളത്. ഒന്ന് ദേശീയപാതയിൽനിന്നുള്ളതാണ്. അത് ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവൃത്തിനടക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. തിരുവള്ളൂർ റോഡിൽനിന്ന് പ്രവേശിക്കുന്ന റോഡും തകർന്നസ്ഥിതിയാണ്. ഇവിടെ പൊടിശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം വ്യായാമംകഴിഞ്ഞ് മടങ്ങുന്നതിനിടെ വീണ് ഒരു സ്ത്രീയുടെ കാലിന്റെ എല്ലുപൊട്ടിയിരുന്നു. ഇതിനെല്ലാം എത്രയുംപെട്ടെന്ന് ശാശ്വതപരിഹാരം വേണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










