ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് 'ജോക്കർമാർ'

ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് 'ജോക്കർമാർ'
ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് 'ജോക്കർമാർ'
Share  
2026 Jan 26, 08:53 AM

കോഴിക്കോട് : കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ജങ്ഷനുകളിൽ യാത്രക്കാരുടെ ശ്രദ്ധകവർന്ന് 'ജോക്കർ മാരുണ്ടായിരുന്നു. എന്നാൽ അവർ പറഞ്ഞത് തമാശയല്ല. റോഡുകളിൽ കാൽനടയാത്രക്കാർക്കുള്ള മുൻഗണനയും, സീബ്ര ക്രോസിങ്ങുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാനിയമങ്ങളും ഉൾപ്പെടെയുള്ള ജീവനോളം ഗൗരവമേറിയ വിഷയങ്ങൾ.


ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ്റ് യൂണിറ്റും ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കെഡേറ്റുകളും സംയുക്തമായി നഗരത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് ജോക്കർ വേഷമണിഞ്ഞ് വിദ്യാർഥികൾ ഇറങ്ങിയത്.


'ജോക്കർ മാർ നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ അടുത്തെത്തി റോഡ് സുരക്ഷാ നിയമങ്ങൾ പറഞ്ഞുകൊടുക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്‌തു.


ട്രാഫിക് അസിസ്റ്റന്റ്റ് കമ്മിഷണർ എൽ. സുരേഷ് ബാബു ഉദ്ഘാടനംചെയ്‌തു. ഇൻസ്പെക്‌ടർ കെ. അബ്ദുൾ ഹക്കീം നേതൃത്വം നൽകി. എസ്.ഐ.മാരായ രാജ്‌കുമാർ, നിഷാദ്, പി.ഒ. സത്യൻ, എ.എസ്.ഐ.മാരായ ഷാജു, ജെറി ജയൻ, സി.പി.ഒ.മാരായ സന്തോഷ് കുമാർ, കൃഷ്‌ണകുമാർ, ഷിബീഷ് എന്നിവർ നേതൃത്വം നൽകി. പന്തീരാങ്കാവ് ടോൾ പ്ലാസയിലും ബോധവത്കരണ പരിപാടി നടത്തി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI