മടിക്കൈ കാലിച്ചാംപൊതിയിൽ തുടങ്ങി
മടിക്കൈ ചെറുവത്തൂർ ശിലാപാളികൾ സംരക്ഷിക്കണമെന്നും മഴ പെയ്യുമ്പോൾ അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും നീരൊഴുക്ക് ക്രമപ്പെടുത്താനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരള കേന്ദ്ര സർവകലാശാല സ്‌കൂൾ ഓഫ് മെഡിസിൻ വിഭാഗം ഡീൻ പ്രൊഫ. മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ. ബാലകൃഷ്‌ണൻ കൈരളി അധ്യക്ഷനായി. ശശീന്ദ്രൻ മടിക്കൈ, വി.ടി. കാർത്യായനി, കേന്ദ്ര നിർവാഹകസമിതി അംഗങ്ങളായ ഡോ. എം.വി. ഗംഗാധരൻ, ഡോ. സി. രാമകൃഷ്‌ണൻ, ഡോ. എ. മോഹനൻ, എ.എം. ബാലകൃഷ്ണൻ, ടി. ഭാസ്ക്‌കരൻ, ജില്ലാ സെക്രട്ടറി പി.പി. രാജൻ, കെ. പ്രേമരാജ്, എം. ദിവാകരൻ, ടി.കെ. ദേവരാജൻ എന്നിവർ സംസാരിച്ചു.
ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അമ്പു പണ്ടാരത്തലിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു. കാസർകോട്, പരപ്പ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖലാസമ്മേളനത്തിൽനിന്ന് തിരഞ്ഞെടുത്ത 150 പേർ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുത്തു. ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ ഇടുക്കി അടിമാലിയിൽ അറുപത്തി മൂന്നാം സംസ്ഥാനവാർഷികം നടക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് പ്രതിനിധികൾ ഗ്രൂപ്പടിസ്ഥാനത്തിൽ പ്രവർത്തനറിപ്പോർട്ടും സംഘടനാരേഖയും ചർച്ചചെയ്യും. ഉച്ചയ്ക്ക് കേന്ദ്രനിർവാഹകസമിതി അംഗം എസ്. യമുന ഭാവി പ്രവർത്തനരേഖ അവതരിപ്പിക്കും. പുതിയ ജില്ലാ നിർവാഹകസമിതിയുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










