ആശുപത്രിമാലിന്യം ഇനി മണ്ണാക്കാം

ആശുപത്രിമാലിന്യം ഇനി മണ്ണാക്കാം
ആശുപത്രിമാലിന്യം ഇനി മണ്ണാക്കാം
Share  
2026 Jan 25, 09:06 AM

സാങ്കേതികവിദ്യ വികസിപ്പിച്ചത് സി.എസ്.ഐ.ആർ.-നിസ്റ്റ്


തിരുവനന്തപുരം ആശുപത്രി മാലിന്യങ്ങൾ മണ്ണാക്കിമാറ്റുന്ന സാങ്കേതികവിദ്യയുമായി പാപ്പനംകോട്ട് പ്രവർത്തിക്കുന്ന കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ. -നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും കൈകോർക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യസംസ്കരണരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിടുന്നത്. ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന മണ്ണിനു പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റൻ്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങ് സി.എസ്.ഐ.ആർ.-നിസ്റ്റ് കാമ്പസിൽ നടന്നു. ഡി.എസ്.ഐ.ആർ. സെക്രട്ടറിയും സി.എസ്.ഐ.ആർ, ഡയറക്‌ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, ബയോ വസ്‌ം സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഡോ. ജോഷി വർക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാർ കൈമാറി. നിസ്റ്റ് ഡയറക്ട‌ർ ഡോ. സി. ആനന്ദരാമകൃഷ്ണൻ, സി.എസ്.ഐ.ആർ. ബിസിനസ് ഡിവലപ്മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇനവേഷൻ സെന്റർ മേധാവി ഡോ. ശ്രീജിത്ത് ശങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


ഒരു കിലോ മാലിന്യം മണ്ണാക്കാൻ 15 മിനിറ്റ്


പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിലോ മെഡിക്കൽ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്.


ദുർഗന്ധം ഒഴിവാക്കാൻ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങളും ചേർക്കും. തുടർന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകൾക്കൊടുവിലാണ് പൂർണമായും മണ്ണാക്കിമാറ്റുന്നത്. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്കു മാറ്റാൻ ഇതിലൂടെ സാധിക്കും.


കുറഞ്ഞ ചെലവിൽ ആശുപത്രികളിൽ തന്നെ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കാൻ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം ഐ.സി.എ.ആർ. ന്യൂഡൽഹിയിലും ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലും നടത്തിയ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI