മാനസികാരോഗ്യത്തിൽ യുവതലമുറയ്ക്ക് ബോധവത്കരണം അനിവാര്യം -പി. സതീദേവി

മാനസികാരോഗ്യത്തിൽ യുവതലമുറയ്ക്ക് ബോധവത്കരണം അനിവാര്യം -പി. സതീദേവി
മാനസികാരോഗ്യത്തിൽ യുവതലമുറയ്ക്ക് ബോധവത്കരണം അനിവാര്യം -പി. സതീദേവി
Share  
2026 Jan 25, 08:53 AM

കല്പറ്റ: യുവതലമുറയിൽ ആത്മഹത്യാപ്രവണത കൂടുന്ന സാഹചര്യത്തിൽ മാനസികാരോഗ്യത്തിൽ ബോധവത്കരണം അനിവാര്യമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി യുവതലമുറയുടെ മാനസികാരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും സംസ്ഥാനവ്യാപകമായി യുവജനങ്ങൾക്ക് കരുത്തുപകരാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.


മദ്യപരുടെ ഉപദ്രവം അനുഭവിക്കുന്ന വനിതകളുടെ പ്രയാസങ്ങൾ സംബന്ധിച്ച പരാതികളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചതെന്നും പി. സതീദേവി പറഞ്ഞു. മദ്യപിക്കുന്നതിനാൽ കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥ കൂടുന്ന സാഹചര്യത്തിൽ കുട്ടികളുടെ മാനസികാവസ്ഥ ദുഷ്‌കരമാവുകയാണ്.


കുട്ടികളുടെ പഠനം, ഭാവി മോശമായ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യം എന്നിവ കണക്കിലെടുത്ത് വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാൻ കമ്മിഷൻ ഇടപെടൽ നടത്തുന്നുണ്ട്. സഖി വൺസ്റ്റോപ്പ് സെന്ററിലൂടെയാണ് കൗൺസലിങ് സേവനം ലഭ്യമാക്കുന്നത്-സതീദേവി പറഞ്ഞു.


കളക്ടറേറ്റിൽ നടന്ന അദാലത്തിൽ 18 പരാതികൾ ലഭിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികളിൽ കൗൺസലിങ് നൽകാൻ ചെയർപേഴ്‌സൺ നിർദേശിച്ചു. ഒരു പരാതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകി. രണ്ട് പരാതികൾ പോലീസ് റിപ്പോർട്ടിനായും കൈമാറി,


ഒൻപത് പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. വനിതാസെൽ എ.എസ്.ഐ കെ. നസീമ, സഖി വൺസ്റ്റോപ്പ് സെന്റർ കൗൺസിലർമാരായ കെ.ആർ. ശ്വേത, ബിഷ ദേവസ്യ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI