കോഴിക്കോട് മലയാളികൾ പലപ്പോഴും 'ബംഗാളികൾ' എന്ന് ഗൗരവത്തിലല്ല ഉപയോഗിക്കുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറി ഡോ. പി.ബി. സലീം. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക പുരോഗമനാശയങ്ങൾക്കും മുന്നേറ്റങ്ങൾക്കുമെല്ലാം അടിത്തറപാകിയ മണ്ണാണ് ബംഗാളിന്റേത്. ഇന്ത്യയിലേക്കുവന്ന ഒൻപത് നൊബേൽ സമ്മാനങ്ങളിൽ എട്ടെണ്ണവും ബംഗാളികളാണ് കൊണ്ടുവന്നതെന്ന് നാം മനസ്സിലാക്കണമെന്നും സലീം പറഞ്ഞു.
ചടങ്ങിൽ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. കാലിക്കറ്റ് ചേംബർ സെക്രട്ടറി ബോബീഷ് കുന്നത്ത്, വൈസ് പ്രസിഡൻ്റ് പി.എം. ഷാനവാസ്, ഡോ. കെ. മൊയ്‌തു റാഫി പി. ദേവസ്യ കെ. ആനന്ദമണി, പി.സി. അബ്‌ദുൽ റഷീദ്, റിഫായത്ത് റഹ്‌മാൻ, സുഹൈൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ച ചേംബർ അംഗങ്ങളായ സിറാജുദ്ദീൻ ജല്ലത്തൊടി, പി.കെ. കബീർ സലാല എന്നിവർക്ക് ചേംബറിൻ്റെ ഉപഹാരങ്ങൾ പി.ബി. സലീം സമ്മാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










