കാസർകോട്: കേരളത്തിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകൾ പോലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും സംസ്ഥാനത്തെ നിയമവാഴ്ച്ച സുഗമമാക്കാൻ സഹായിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ പോലീസ് സേനയുടെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നതിൽ സേന വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പൗരനും നീതിലഭിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലയിൽ പുതുതായി നിർമിച്ച മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട്, അത്യാധുനിക ജിംനേഷ്യം, അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. ഇതിനുപുറമെ, കുമ്പള പോലീസ് സ്റ്റേഷൻ, നീലേശ്വരം പോലീസ് സ്റ്റേഷൻ എന്നിവയുടെ പുതിയ മന്ദിരങ്ങൾക്കും ഡോഗ്' സ്ക്വാഡിനായുള്ള കെ ഒൻപത് കൈനൽ കെട്ടിടത്തിനും മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു. തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വികസിപ്പിച്ച റെയിൽ മൈത്രി ആപ്പിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു.
കാസർകോട്ട് നടത്തിയ ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എ.കെ.എം. അഷ്റഫ് എംഎൽഎ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിന സലീം, മധൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി എസ്. ഷാൻബോഗ്, ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി, എഎസ്‌പി സി.എം. ദേവദാസൻ, അനിൽകുമാർ, വി. ഉണ്ണികൃഷ്‌ണൻ, പി. രവീന്ദ്രൻ, പി.വി. സുധീഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










