അമൃത്ഭാരത് എക്‌സ്പ്രസ്സിന് തിരൂരിൽ സ്വീകരണം

അമൃത്ഭാരത് എക്‌സ്പ്രസ്സിന് തിരൂരിൽ സ്വീകരണം
അമൃത്ഭാരത് എക്‌സ്പ്രസ്സിന് തിരൂരിൽ സ്വീകരണം
Share  
2026 Jan 24, 09:16 AM

തിരൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തുനിന്ന് ഫ്ലാഗ്ഓഫ് ചെയ്ത നാഗർകോവിൽ-മംഗളൂരു ജങ്ഷൻ അമൃത് ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ് വ) തിരൂരിൽ സ്വീകരണംനൽകി.


തിരൂർ നഗരസഭാ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി ലോക്കോ പൈലറ്റ്മാരായ സുരേഷ്, അൻവർ എന്നിവർക്ക് ബൊക്കെ നൽകി സ്വീകരിച്ചു.


സ്റ്റേഷൻ മാനേജർ എൻ. സോമസുന്ദരൻ, റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ ഇ.കെ. ബാബു, ആർ.പി.എഫ്. ഓഫീസർ ഷാജു തോമസ് റസിഡൻറ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ. അബ്‌ദുൽ റസാക്ക്' ഹാജി, നെറ്റ്‌വ റെസിഡൻറ്സ് സെക്രട്ടറി കെ.പി. നസീബ് മാസ്റ്റർ, വി.പി. ശശികുമാർ, ഇ.വി. കുത്തുബുദ്ദീൻ എന്നിവർ സ്വീകരണപരിപാടിയിൽ പങ്കെടുത്തു.


സർവീസ് ആരംഭിച്ച അമൃത്‌ഭാരത് ട്രെയിൻ എല്ലാദിവസവും സവീസ് നടത്തണമെന്നും കൂടാതെ മലബാറിലെ പ്രധാനസ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവാദിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

റയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും മധുരപലഹാരങ്ങൾ വിതരണംചെയ.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI