കുംഭമേള: തിരക്കു നിയന്ത്രിക്കാൻ കർശനനടപടികൾ

കുംഭമേള: തിരക്കു നിയന്ത്രിക്കാൻ കർശനനടപടികൾ
കുംഭമേള: തിരക്കു നിയന്ത്രിക്കാൻ കർശനനടപടികൾ
Share  
2026 Jan 24, 09:12 AM

തിരുനാവായ : ഭാരതപ്പുഴയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിൽ പൂജകളും ഹോമങ്ങളും ദർശിക്കാനായി ദിവസവുമെത്തുന്നത് ആയിരങ്ങൾ. വെള്ളിയാഴ്‌ച കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ബസുകൾ കൂടി എത്തിത്തുടങ്ങിയതോടെ തിരക്കൂ വർധിച്ചു. മഹാമേരുരഥമെത്തിയ വ്യാഴാഴ്ച എഴുപതിനായിരത്തിലേറെ ആളുകൾ ഇവിടെയെത്തിയിരുന്നു. തിരക്ക് വർധിച്ചതിനാൽ പുഴമധ്യത്തിലെ യജ്ഞശാലയിലേക്ക് പണിത താത്കാലിക നടപ്പാലത്തിലൂടെ ആളുകളെ കടത്തിവിടുന്നത് കർശനമായ നിയന്ത്രണത്തോടെയാണ്. നിളാസ്‌നാനത്തിനും വൈകീട്ടുള്ള നിളാ ആരതിക്കും വരുന്ന ഭക്തരെല്ലാം പാലത്തിലൂടെയാണ് പുഴയിലേക്കുപോകുന്നത്.


സുരക്ഷ മുൻനിർത്തി, നിളാ ആരതി കാണാൻ വരുന്നവർ വൈകീട്ട് അഞ്ചിനു മുൻപായിത്തന്നെ പോലീസിന്റെയും വൊളന്റിയർമാരുടെയും നിർദേശങ്ങൾ പാലിച്ച് പാലത്തിലൂടെ പുഴയിലുള്ള യജ്ഞവേദിയിലേക്കുപോകണം. കഴിയാവുന്നത്രപേർ കുറ്റിപ്പുറം-തൃശ്ശൂർ പാതയിലെ തവനൂർ ജങ്ഷനിൽനിന്നുതിരിഞ്ഞ് ചെറുതിരുനാവായ ശിവ, ബ്രഹ്മക്ഷേത്രങ്ങൾക്കരികിലെ വഴിയിലൂടെ വരണം. തിരുനാവായ-കുറ്റിപ്പുറം-തിരൂർ റോഡിൽ വലിയ വാഹനങ്ങൾക്ക് മേള കഴിയുംവരെ നിയന്ത്രണമുണ്ട്.


തിരുനാവായയിൽ റോഡിൻ്റെ ഇരുവശത്തും സ്വകാര്യസ്ഥലങ്ങൾ പ്രയോജനപ്പെടുത്തി പേ പാർക്കിങ് ഏർപ്പെടുത്തി. എങ്കിലും ധാരാളം വാഹനങ്ങൾ എത്തുന്നതിനാൽ പൊതുവാഹനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് നന്നാവും.


ഇനിയുള്ള ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി. കൂടുതൽ ബസുകളും വിവിധ മഠങ്ങളിൽനിന്നുള്ള സന്യാസിസംഘങ്ങളും എത്തുമ്പോൾ തിരക്കേറും. വസന്തപഞ്ചമി ദിനമായ വെള്ളിയാഴ്ച രാവിലെ യജ്ഞവേദിയിൽ ചതുരാംബികാ പൂജ നടന്നു. ആചാര്യൻ ബാലകൃഷ്‌ണ പൈ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് യജ്‌ഞശാലയിൽ ബാലകൃഷ്‌ണ പൈ ആചാര്യനായി യക്ഷീപൂജയും നടന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI