ജ്ഞാനഭയത്തിൽനിന്ന് അഴിക്കോട് സമൂഹത്തെ മോചിപ്പിച്ചു-പി.എൻ. ഗോപീകൃഷ്‌ണൻ

ജ്ഞാനഭയത്തിൽനിന്ന് അഴിക്കോട് സമൂഹത്തെ മോചിപ്പിച്ചു-പി.എൻ. ഗോപീകൃഷ്‌ണൻ
ജ്ഞാനഭയത്തിൽനിന്ന് അഴിക്കോട് സമൂഹത്തെ മോചിപ്പിച്ചു-പി.എൻ. ഗോപീകൃഷ്‌ണൻ
Share  
2026 Jan 24, 09:04 AM

തൃശ്ശൂർ : ജ്ഞാനം മൂടിവെക്കാനുള്ളതല്ലെന്ന് സുകുമാർ അഴീക്കോട് തത്ത്വമസിയിലൂടെ ജനത്തിന് മനസ്സിലാക്കിക്കൊടുത്തെന്നും ഇത് ജ്ഞാനഭയത്തിൽനിന്ന് സാധാരണക്കാരെ മോചിപ്പിച്ചെന്നും കവി പി.എൻ. ഗോപീകൃഷ്ണൻ. നവകേരളത്തെ സൃഷ്ടിച്ച പ്രതിഭകൾ ഏറെയുണ്ടെങ്കിലും അവരാരും ഇന്ന് ഓർക്കപ്പെടുന്നില്ല.


ഓർമകൾ സമൂഹത്തിൽ നിലനിൽക്കണമെങ്കിൽ അവരെ അഗാധമായി സ്നേഹിക്കാനും പിന്തുടരാനും കഴിവുള്ള ജനതയുണ്ടാകണമെന്നും ഗോപീകൃഷ്‌ണൻ പറഞ്ഞു. അയനം സാംസ്കാരികവേദി സെയ്ൻ്റ് മേരീസ് കോളേജിൽ സംഘടിപ്പിച്ച ഡോ. സുകുമാർ അഴിക്കോട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നാവിൽ പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിന്റെയും പട്ടാളത്തെ അണിനിരത്തിയ അഴീക്കോടിനെ ഓർക്കാതെ നമുക്ക് ജീവിക്കാനാകാല്ലെന്ന് അനുസ്‌മരണപ്രഭാഷണത്തിൽ ജയരാജ് വാര്യർ പറഞ്ഞു. അഴിക്കോടിൻ്റെ നഷ്‌ടം ഒരു ജനതയുടെകൂടി നഷ്ട്‌ടമാണെന്ന് ജയരാജ് വാര്യർ കൂട്ടിച്ചേർത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI